Enter your Email Address to subscribe to our newsletters
Kerala, 1 ജൂലൈ (H.S.)
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, ആദ്യമായി ജോലി ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും, രാജ്യത്തെ തൊഴിൽ സേനയുടെ സാമൂഹിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് (ഇഎൽഐ) പദ്ധതിക്ക് അംഗീകാരം നൽകിയതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ചൊവ്വാഴ്ച പറഞ്ഞു.
99446 കോടി രൂപ അടങ്കലുള്ള ഇഎൽഐ പദ്ധതി 3.5 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പിന്തുണ നൽകുമെന്ന് വൈഷ്ണവ് പറഞ്ഞു.
---------------
Hindusthan Samachar / Roshith K