ബ്രഹ്മോസിനേക്കാൾ വേഗതയേറിയതും മാരകവുമായ കെ-6 ഹൈപ്പർസോണിക് മിസൈൽ അന്തർവാഹിനിയിൽ നിന്ന് പരീക്ഷിക്കാൻ ഒരുങ്ങി ഇന്ത്യ
Kerala, 1 ജൂലൈ (H.S.) ന്യൂഡൽഹി: പ്രതിരോധ രംഗത്ത് ഒരു വലിയ കുതിച്ചുചാട്ടത്തിന് ഒരുങ്ങി ഇന്ത്യ . ഡിആർഡിഒ തങ്ങളുടെ ആദ്യ കടൽ പരീക്ഷണത്തിനായി കെ-6 ഹൈപ്പർസോണിക് മിസൈൽ തയ്യാറാക്കുകയാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത് . ഹൈദരാബാദ് ആസ്ഥാനമായുള്ള ഡിഫൻസ് റിസ
ബ്രഹ്മോസിനേക്കാൾ വേഗതയേറിയതും മാരകവുമായ കെ-6 ഹൈപ്പർസോണിക് മിസൈൽ അന്തർവാഹിനിയിൽ നിന്ന് പരീക്ഷിക്കാൻ ഒരുങ്ങി ഇന്ത്യ


Kerala, 1 ജൂലൈ (H.S.)

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് ഒരു വലിയ കുതിച്ചുചാട്ടത്തിന് ഒരുങ്ങി ഇന്ത്യ . ഡിആർഡിഒ തങ്ങളുടെ ആദ്യ കടൽ പരീക്ഷണത്തിനായി കെ-6 ഹൈപ്പർസോണിക് മിസൈൽ തയ്യാറാക്കുകയാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത് . ഹൈദരാബാദ് ആസ്ഥാനമായുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ അഡ്വാൻസ്ഡ് നേവൽ സിസ്റ്റംസ് ലബോറട്ടറി (ANSL) വികസിപ്പിച്ചെടുത്ത കെ-6 SLBM (സബ്മറൈൻ-ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈൽ) ആണ് പരീക്ഷണത്തിന് ഒരുങ്ങുന്നത്. സമാനതകളില്ലാത്ത വേഗത, പരിധി, സ്റ്റെൽത്ത് പ്രകടനം എന്നിവയാണ് ഇതിന്റെ പ്രേത്യേകത .

ഇന്ത്യയുടെ വരാനിരിക്കുന്ന എസ്-5 ക്ലാസ് ആണവ അന്തർവാഹിനിയിൽ വിന്യസിക്കുന്നതിനായാണ് കെ-6 രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇത് നിലവിലെ അരിഹന്ത് ക്ലാസിനേക്കാൾ വലുതും ശക്തവുമായിരിക്കും. കടൽ പരീക്ഷണങ്ങൾക്കായി ഉടൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന കെ-6, വിപുലമായ കടൽ ആണവ ആക്രമണ ശേഷിയുള്ള എലൈറ്റ് രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ പദവി ഉറപ്പിക്കാൻ ഒരുങ്ങിയിരിക്കുന്നു.

---------------

Hindusthan Samachar / Roshith K


Latest News