Enter your Email Address to subscribe to our newsletters
Kerala, 1 ജൂലൈ (H.S.)
അഹമ്മദാബാദ് വിമാനാപകടം നടന്നതിന്റെ അടുത്ത ദിവസം എയര്‍ഇന്ത്യയുടെ മറ്റൊരു വിമാനം ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടതലനാരിഴയ്ക്ക്. ഡല്‍ഹി-വിയന്ന വിമാനമാണ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. അന്വേഷണം കഴിയുന്നത് വരെ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരേയും ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി.
ജൂണ്‍ 14ന് പുലര്‍ച്ച 2:56ന് ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന എഐ-187 ബോയിങ് 777 വിമാനം പെട്ടെന്ന് 900 അടി താഴ്ചയിലേക്ക് വന്നെന്നാണ് റിപ്പോര്‍ട്ട്. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയില്‍ പൈലറ്റുമാര്‍ ഉടനടി നടപടികള്‍ സ്വീകരിച്ച് സുരക്ഷിതമായി യാത്ര തുടര്‍ന്നെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
പെട്ടെന്ന് ഉയരത്തില്‍ നിന്ന് താഴേക്ക് വന്നെങ്കിലും വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനായി. തുടര്‍ന്ന് ഒമ്പത് മണിക്കൂറിലേറെയുള്ള യാത്രയ്ക്ക് ശേഷം വിയന്നയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
---------------
Hindusthan Samachar / Sreejith S