Enter your Email Address to subscribe to our newsletters
Kerala, 1 ജൂലൈ (H.S.)
ഡോണള്‍ഡ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിന് യുഎസ് സെനറ്റില്‍ അംഗീകാരം. 18 മണിക്കൂര്‍ നീണ്ട മാരത്തണ്‍ വോട്ടെടുപ്പിന് ശേഷമാണ് ബില്‍ സെനറ്റ് കടന്നത്. 51-50 വോട്ടിനാണ് ബില്‍ സെനറ്റില്‍ പാസായത്. അടുത്ത ഘട്ടത്തില്‍ ബില്‍ പ്രതിനിധി സഭയിലേക്കു പോകും. സാമൂഹിക ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കാനും ദേശീയ കടത്തില്‍ 3 ട്രില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാനും ഉദ്ദേശിച്ചുള്ള ബില്ലാണ് ട്രംപ് അവതരിപ്പിച്ചത്.
സൈനിക ചെലവ് വര്‍ദ്ധിപ്പിക്കുക, കൂട്ട നാടുകടത്തലിനും അതിര്‍ത്തി സുരക്ഷയ്ക്കും ധനസഹായം നല്‍കുക എന്നിവയാണ് ബില്ലിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്.
---------------
Hindusthan Samachar / Sreejith S