Enter your Email Address to subscribe to our newsletters
Kerala, 1 ജൂലൈ (H.S.)
മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ രവീന്ദ്ര ചവാനെ മഹാരാഷ്ട്ര ബിജെപി അധ്യക്ഷനായി നിയമിച്ചു.കേന്ദ്ര പാര്‍ലമെന്ററികാര്യ, ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവന്‍കുലെയില്‍ നിന്നാണ് ചവാന്‍ ചുമതല ഏറ്റെടുത്തത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ആശിഷ് ഷെലാര്‍, വിനോദ് താവ്‌ഡെ, മറ്റ് ബിജെപി എംഎല്‍എമാരും ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.
രവീന്ദ്ര ചവാന്‍ ബിജെപിയുടെ വര്‍ക്കിംഗ് പ്രസിഡന്റിന്റെ ചുമതല നല്‍കിയിരുന്നു. മുംബൈയില്‍ നടന്ന ചടഹ്ങില്‍ നിരവധി പ്രവര്‍ത്തകരാണ് പഹ്‌കെടുത്തത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് രവീന്ദ്ര ചവാന്‍ മാത്രമാണ് നോമിനേഷന്‍ നല്‍കിയിരുന്നത്. ഇതോടെ എതിരില്ലാതെ അധ്യക്ഷനെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.
വരാനിരിക്കുന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രവീന്ദ്ര ചവാന്റെ നിയമനം പ്രാധാന്യമര്‍ഹിക്കുന്നത്. ഡോംബിവ്‌ലി നിയമസഭാ മണ്ഡലത്തില്‍ നിന്ന് രവീന്ദ്ര ചവാന്‍ നാല് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആര്‍എസ്എസ് സന്നദ്ധപ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം യുവമോര്‍ച്ചയിലൂടെ രാഷ്ട്രീയത്തിലെത്തിയ രവീന്ദ്ര ചവാന്‍ കൗണ്‍സിലര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, നാല് തവണ എംഎല്‍എ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി, മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S