Enter your Email Address to subscribe to our newsletters
Kerala, 2 ജൂലൈ (H.S.)
ആന്‍ഡേഴ്‌സന്‍-ടെണ്ടുല്‍കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ജയിച്ചാല്‍ അഞ്ച് മത്സര പരമ്പരയില്‍ 1-1ന് ഇംഗ്ലണ്ടിന് ഒപ്പം എത്താം. സമനില പോലും ഇന്ത്യയെ സംബന്ധിച്ച് ക്ഷീണമാണ്. എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരെ എട്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചതില്‍ ഒന്നില്‍പ്പോലും ജയിക്കാനായില്ലെന്ന് മാത്രമല്ല ഏഴെണ്ണത്തിലും തോല്‍വിയായിരുന്നു ഫലം. ഈ ചരിത്രം മാറ്റാണ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും സംഘവും ഇറങ്ങുന്നത്.
ക്യാപ്റ്റന്‍ ഗില്ലും, പന്തും ഓപണര്‍മാരായ കെ.എല്‍. രാഹുലും യശസ്വി ജയ്‌സ്വാളും, വി ഫോമിലാണെന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. ഒരു സ്‌പെഷലിസ്റ്റ് ബൗളറുടെ അഭാവം ഇന്ത്യന്‍ നിരയില്‍ പ്രകടമായിരുന്നു. രവീന്ദ്ര ജദേജയെക്കൂടാതെ ഒരു സ്പിന്നറെക്കൂടി കളിക്കുകയെന്ന ചര്‍ച്ച സജീവമാണ്. അങ്ങനെ എങ്കില്‍ കുല്‍ദീപ് യാദവ് ഇറങ്ങിയേക്കും. ബാറ്റിങ്ങിന് കൂടി പരിഗണന നല്‍കിയാല്‍ ് സ്പിന്‍ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന് സാധ്യത തെളിയും
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ചുറ്റിപ്പറ്റി സസ്‌പെന്‍സ് തുടരുകയാണ്. പരമ്പരയില്‍ ബുംറയെ മൂന്ന് മത്സരങ്ങളില്‍ മാത്രം കളിപ്പിക്കാനാണ് തീരുമാനം. പേസ് ബൗളിങ് ഡിപ്പാര്‍ട്‌മെന്റില്‍ മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണക്കും സ്ഥാനം ഉറപ്പാണ്.
---------------
Hindusthan Samachar / Sreejith S