Enter your Email Address to subscribe to our newsletters
Kerala, 3 ജൂലൈ (H.S.)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ മികവില്‍ ഇന്ത്യ 587 റണ്‍സിന് പുറത്തായി. മത്സരത്തില്‍ 387 പന്തുകള്‍ നേരിട്ട ഗില്‍ 269 റണ്‍സെടുത്തു പുറത്തായി. ജോഷ് ടോങ്ങിന്റെ പന്തില്‍ ഒലി പോപ് ക്യാച്ചെടുത്താണു ഗില്ലിനെ മടക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ബര്‍മിങ്ങാമില്‍ ഗില്‍ സ്വന്തമാക്കിയത്.
അഞ്ചിന് 211 എന്ന നിലയില്‍നിന്ന് ഇന്ത്യന്‍ സ്‌കോര്‍ 500 പിന്നിടുന്നതില്‍ ഗില്ലിന്റെ പ്രകടനം നിര്‍ണായകമായി. രവീന്ദ്ര ജഡേജ 89, വാഷിങ്ടണ്‍ സുന്ദര്‍ 42 എന്നിവരും മികവു കാട്ടി. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇംഗ്ലണ്ടി മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S