Enter your Email Address to subscribe to our newsletters
Kerala, 4 ജൂലൈ (H.S.)
സംസ്ഥാനത്ത് രണ്ട് നിപ്പ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് നാട്ടുകല്‍ സ്വദേശിയായ യുവതിക്കും മലപ്പുറത്ത് മരിച്ച പതിനെട്ടുകാരിക്കുമാണ് നിപ്പ സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 26 കമ്മിറ്റികള്‍ വീതം 3 ജില്ലകളില്‍ രൂപീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും. സ്റ്റേറ്റ് ഹെല്‍പ്പ് ലൈനും, ജില്ലാ ഹൈല്‍പ്പ് ലൈനും ഉണ്ടാകും.
പാലക്കാട് നാട്ടുകല്‍ സ്വദേശിയുടെ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിച്ച ഫലം പോസിറ്റാവായി. ഇതോടെ നാട്ടുകല്‍, കിഴക്കുംപാറ പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. മൂന്ന് കിലോമീറ്റര്‍ പ്രദേശത്താണ് നിയന്ത്രണമുള്ളത്. നൂറിലധികം പേര്‍ ഹൈറിസ്‌ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാധമിക നിഗമനം. ഒരാളേയും വിട്ടു പോകാതെ കോണ്ടാക്ട് ട്രേസിംഗ് നടത്താനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. കാലയളവില്‍ അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിലും പരിശോധന നടത്തും.
മരിച്ച പതിനെട്ടുകാരിക്കും കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ പരിശോധനയില്‍ നിപ കണ്ടെത്തി. ഇവരുടെ സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ഥിരീകരണത്തിനായി അയച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S