Enter your Email Address to subscribe to our newsletters
Kerala, 5 ജൂലൈ (H.S.)
അമര്‍നാഥ് തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 36 പരിക്ക്. ജമ്മു കശ്മീരിലെ രാമബന്‍ ജില്ലയിലെ ചന്ദേര്‍കോട്ടില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. പഹല്‍ഗാമിലേക്ക് പുറപ്പെട്ട അഞ്ച് ബസുകളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ കുട്ടികളുമുണ്ട്.
തീര്‍ഥാടകര്‍ക്ക് പ്രഭാതഭക്ഷണം കഴിക്കാനായി നിര്‍ത്തിയ സമയത്തായിരുന്നു അപകടം. ഏറ്റവും പിന്നിലുണ്ടായിരുന്ന ബസ്, തൊട്ടുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനെ ഇടിച്ചു. ഇതോടെ മുന്നിലുണ്ടായിരുന്ന മറ്റു ബസുകളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരുടേയും പരിക്ക് സാരമുള്ളതല്ല. തീര്‍ഥാടകരുടെ ആവശ്യം പരിഗണിച്ച് മറ്റു ബസുകളില്‍ യാത്ര തുടരാന്‍ അനുവദിച്ചു. നാലുപേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
---------------
Hindusthan Samachar / Sreejith S