Enter your Email Address to subscribe to our newsletters
Kerala, 5 ജൂലൈ (H.S.)
40 വര്‍ഷം കൂടി ജീവിച്ചിരിക്കുമെന്നാണ് കരുതുന്നതെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. മരണശേഷം പുനര്‍ജന്മം ഉണ്ടാകുമെന്ന് കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞിരുന്നു. നാളെ നടക്കാനിരിക്കുന്ന 90ാം ജന്മദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി സംഘടിപ്പിച്ച ഒരു ചടങ്ങില്‍ വച്ചാണ് ദലൈലാമ ഇക്കാര്യം പറഞ്ഞത്. ''നിരവധി പ്രവചനങ്ങള്‍ നോക്കുമ്പോള്‍, അവലോകിതേശ്വരന്റെ അനുഗ്രഹം ഉണ്ടെന്നു മനസ്സിലാകുന്നു. ഇതുവരെ പരമാവധി കാര്യങ്ങള്‍ ചെയ്തു. 30-40 വര്‍ഷം കൂടി ഞാന്‍ ജീവിച്ചിരിക്കുമെന്നാണ് വിശ്വസിക്കുന്നത്. നിങ്ങളുടെ പ്രാര്‍ഥനകള്‍ സഹായിക്കുന്നു'' - അദ്ദേഹം പറഞ്ഞു.
15-ാം ദലൈലാമയെ കണ്ടെത്തുന്നതിനുള്ള അവകാശത്തെച്ചൊല്ലി ദലൈലാമയും ചൈനീസ് സര്‍ക്കാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. തന്റെ ഗാദന്‍ ഫോദ്രാങ് ട്രസ്റ്റ് പിന്‍ഗാമിയെ കണ്ടെത്തുമെന്നും അതു ചൈനയ്ക്കു പുറത്തുള്ള സ്വതന്ത്രമേഖലയില്‍നിന്ന് ആയേക്കാമെന്നും ദലൈലാമ ധരംശാലയില്‍ 90-ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ചുള്ള ഭിക്ഷുക്കളുടെ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
---------------
Hindusthan Samachar / Sreejith S