Enter your Email Address to subscribe to our newsletters
Kerala, 5 ജൂലൈ (H.S.)
കന്നഡഭാഷയെ അധിക്ഷേപിക്കുന്ന തരത്തില്‍ ഇനിയൊരു പരാമര്‍ശങ്ങളും നടത്തരുതെന്ന് കമല്‍ഹാസന് മുന്നറിയിപ്പുമായി ബെംഗളൂരു കോടതി.കോടതി അറിയിച്ചു. ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്ന ഉത്തരവ് കോടതി പുറപ്പെടുവിച്ചു.
കന്നഡ സാഹിത്യ പരിഷത്ത് പ്രസിഡന്റ് മഹേഷ് ജോഷി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. കേസുമായി ബന്ധപ്പെട്ട് സമന്‍സ് അയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിന് ഓഗസ്റ്റ് 30-ലേക്ക് മാറ്റിയിട്ടുണ്ട്.
കന്നഡ ഭാഷയ്ക്കും സംസ്‌കാരത്തിനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ കര്‍ശന വിലക്കും ഏര്‍പ്പെടുത്തി. കന്നഡ ഭാഷ, സാഹിത്യം, ഭൂമി, സംസ്‌കാരം എന്നിവയ്ക്കെതിരെ അപകീര്‍ത്തികരമായ രീതിയില്‍ പ്രസ്താവനകളോ, പ്രസിദ്ധീകരണങ്ങളോ പോസ്റ്റുകളോ നടത്തരുതെന്നും കോടതി നിര്‍ദേശിച്ചു.
---------------
Hindusthan Samachar / Sreejith S