പൂഞ്ചില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; ഗ്രനേഡുകളും ആയുധങ്ങളും പിടിച്ചെടുത്തു
Kerala, 5 ജൂലൈ (H.S.) ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ഉപാസിലയിലെ സുരങ്കോട്ടില് സുരക്ഷാ സേന ഭീകരരുടെ ഒളിത്താവളം തകര്‍ത്തു. ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. ബെഹ്‌റാംഗലയ്ക്കടുത്തുള്ള മര്‍്ഹ പ്രദേശത്ത് പോലീസും സൈന്യവും സംയുക്തമായി നടത്തിയ തെ
PUNCH TERROR CAMP ARMY


Kerala, 5 ജൂലൈ (H.S.)

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ഉപാസിലയിലെ സുരങ്കോട്ടില് സുരക്ഷാ സേന ഭീകരരുടെ ഒളിത്താവളം തകര്‍ത്തു. ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. ബെഹ്‌റാംഗലയ്ക്കടുത്തുള്ള മര്‍്ഹ പ്രദേശത്ത് പോലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്. ഒളിത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ഹാന്‍ഡ് ഗ്രനേഡുകള്‍, 20 വെടിയുണ്ടകള്‍, വയര്‍ കട്ടറുകള്‍, കത്തികള്‍, ചാര്‍ജിംഗ് കേബിളുകള്‍, ബാറ്ററികള്‍ എന്നിവ പിടിച്ചെടുത്തതായി അധികൃതര്‍ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News