Enter your Email Address to subscribe to our newsletters
Kerala, 5 ജൂലൈ (H.S.)
ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ ഏര്‍പ്പെടില്ലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ അവകാശപ്പെട്ടതിന് പിന്നാലെ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യു.എസുമായുള്ള നിര്‍ദിഷ്ട വ്യാപാര കരാര്‍ പൂര്‍ണമായും അന്തിമമാക്കിയാല്‍ മാത്രമേ ഇന്ത്യ അംഗീകരിക്കുകയുള്ളൂവെന്നും ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാണെന്നും ഗോയല്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. 'പിയൂഷ് ഗോയലിന് എത്ര വേണമെങ്കിലും നെഞ്ചത്തടിക്കാം. എന്നാല്‍, ഞാന്‍ പറയുന്നു ട്രംപിന്റെ താരിഫ് സമയപരിധിക്ക് മോദി സൗമ്യമായി വഴങ്ങും' രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ക്കെതിരെ മൗനം പാലിക്കുകയും എതിര്‍ക്കാതിരിക്കുകയും ചെയ്തതിന് പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നുണ്ട്.
---------------
Hindusthan Samachar / Sreejith S