യുപിയില്‍ വിവാഹസംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് മരണം എട്ടായി; പ്രതിശ്രുതവരനും മരിച്ചു
Kerala, 5 ജൂലൈ (H.S.) ഉത്തര്‍പ്രദേശിലെ സംഭാലില്‍ വിവാഹസംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് കൊല്ലപ്പെട്ടു. രണ്ടുപേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സംഭാല്‍ ജില്ലയിലെ ജെവനായി ഗ്രാമത്
UP SAMBHAL ACCIDENT 8 DEATH


Kerala, 5 ജൂലൈ (H.S.)

ഉത്തര്‍പ്രദേശിലെ സംഭാലില്‍ വിവാഹസംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് കൊല്ലപ്പെട്ടു. രണ്ടുപേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സംഭാല്‍ ജില്ലയിലെ ജെവനായി ഗ്രാമത്തിലാണ് സംഭവം. വിവാഹവേദിയിലേക്ക് പുറപ്പെട്ട കാറില്‍ പത്തുപേരാണ് ഉണ്ടായിരുന്നത്.

അമിത വേഗത്തിലായിരുന്ന എസ്‌യുവി കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ ഒരു കോളേജിന്റെ ചുറ്റുമതിലില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പ്രതിശ്രുതവരന്‍ സൂരജ് തല്‍ക്ഷണംമരിച്ചു. സൂരജിന്റെ സഹോദരന്റെ ഭാര്യ ആശ(26), സഹോദരന്റെ മകള്‍ ഐശ്വര്യ(2), മകന്‍ വിഷ്ണു(6), ബന്ധുക്കളായ നാല് പേര്‍ എന്നിവരാണ് ജീവന്‍ നഷ്ടമായ മറ്റുള്ളവര്‍.

---------------

Hindusthan Samachar / Sreejith S


Latest News