Enter your Email Address to subscribe to our newsletters
Kerala, 5 ജൂലൈ (H.S.)
മുംബൈ: അധികാരത്തർക്കത്തെ തുടർന്ന് വേർപിരിഞ്ഞ് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) മേധാവി രാജ് താക്കറെയും ഇന്ന് വോർളിയിൽ സംയുക്ത റാലിയിൽ പങ്കെടുക്കും.
രാജിന്റെയും ഉദ്ധവിന്റെയും സിവിൽ സമൂഹത്തിലെ ബുദ്ധിജീവികളുടെയും ശക്തമായ എതിർപ്പിനെത്തുടർന്ന്, സംസ്ഥാനത്തെ പ്രൈമറി സ്കൂളുകളിൽ മൂന്നാം ഭാഷയായി ഹിന്ദി നിർബന്ധമാക്കാനുള്ള തീരുമാനം ഭരണകക്ഷിയായ മഹായുതി സർക്കാർ അടുത്തിടെ പിൻവലിച്ചിരുന്നു. ഇതിനെ തുടർന്ന് 'അവാജ് മറാത്തിച്ച' (മറാത്തിയുടെ ശബ്ദം) എന്ന പേരിൽ വിജയറാലി ഇരു പാർട്ടികളും ചേർന്ന് ആസൂത്രണം ചെയ്യുകയായിരുന്നു.
---------------
Hindusthan Samachar / Roshith K