അണ്ടര്‍ 19 ക്രിക്കറ്റിലും വെടിക്കെട്ട് പ്രകടനവുമായി വൈഭവ് സൂര്യവംശി.
Kerala, 5 ജൂലൈ (H.S.) ലണ്ടന്‍: അണ്ടര്‍ 19 ക്രിക്കറ്റിലും വെടിക്കെട്ട് പ്രകടനവുമായി ഐ പി എല്ലിലെ കൗമാര താരം വൈഭവ് സൂര്യവംശി. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ നാലാം ഏകദിനത്തില്‍ വെടിക്കെട്ട് സെഞ്ചുറി കുറിച്ചാണ് വൈഭവ് ചരിത്രമെഴുതിയത്. 52 പന്തില്‍ നിന്
അണ്ടര്‍ 19 ക്രിക്കറ്റിലും വെടിക്കെട്ട് പ്രകടനവുമായി വൈഭവ് സൂര്യവംശി.


Kerala, 5 ജൂലൈ (H.S.)

ലണ്ടന്‍: അണ്ടര്‍ 19 ക്രിക്കറ്റിലും വെടിക്കെട്ട് പ്രകടനവുമായി ഐ പി എല്ലിലെ കൗമാര താരം വൈഭവ് സൂര്യവംശി. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ നാലാം ഏകദിനത്തില്‍ വെടിക്കെട്ട് സെഞ്ചുറി കുറിച്ചാണ് വൈഭവ് ചരിത്രമെഴുതിയത്. 52 പന്തില്‍ നിന്നാണ് താരം സെഞ്ചുറി നേടിയത്. 10 ഫോറുകളും ഏഴ് സിക്‌സറുകളുമടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിങ്‌സ്.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനായി പതിയെ ആണ് വൈഭവ് തുടങ്ങിയത്. പിന്നാലെ കത്തിക്കയറിയ താരം ഇംഗ്ലണ്ട് ബൗളര്‍മാരെ തലങ്ങുംവിലങ്ങും തല്ലി. 24 പന്തില്‍ ആണ് വൈഭവ് അര്‍ധസെഞ്ചുറി തികയ്ക്കുന്നത്. 52 പന്തില്‍ നിന്നാണ് വൈഭവ് മൂന്നക്കം തൊട്ടത്. അണ്ടര്‍ 19 ഏകദിനചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്.

---------------

Hindusthan Samachar / Roshith K


Latest News