Enter your Email Address to subscribe to our newsletters
Kerala, 15 ഓഗസ്റ്റ് (H.S.)
ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ജയത്തോളം പോന്ന സമനില സ്വന്തമാക്കി ടീം ഇന്ത്യയെ നയിച്ചെങ്കിലും ഏഷ്യാകപ്പ് ട്വന്‍റി20യില്‍ ശുഭ്മന്‍ ഗില്‍ പുറത്തിരിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ഭദ്രമാണെന്നും ഇതിനിടയിലേക്ക് ഗില്ലിനെ കുത്തിക്കയറ്റാന്‍ കഴിയില്ലെന്നുമാണ് സൂര്യകുമാര്‍ യാദവിന്‍റെയും ഗംഭീറിന്‍റെയും നിലപാടെന്നാണ് റിപ്പോര്‍ട്ട്.
ട്വന്‍റി20യില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് സഞ്ജുവിന്‍റേത്. അവസാനത്തെ 10 ട്വന്‍റി20കളില്‍ നിന്നായി മൂന്ന് സെഞ്ചറികളാണ് താരം അടിച്ചു കൂട്ടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഓപ്പണര്‍ സ്ഥാനത്തേക്ക് ഗില്ലിനെ പരിഗണിച്ചാല്‍ അത് സഞ്ജുവിനോടുള്ള അനീതിയാകുമെന്നുമാണ് ടീമിന്റെ നിലപാട്.
---------------
Hindusthan Samachar / Roshith K