Enter your Email Address to subscribe to our newsletters
Kerala, 19 ഓഗസ്റ്റ് (H.S.)
സിജു വില്‍സനെ നായകനാക്കി നവാഗതനായ അഭിലാഷ് 'ആര്‍. നായര്‍ .തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഡോസിന്റെ ചിത്രീകരണം തുടങ്ങി.
എസിനിമാറ്റിക് ഫിലിംസിന്റെ ബാനറില്‍ ഷാന്റോ തോമസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം റാന്നി വടശ്ശേരിക്കര ശ്രീ അയ്യപ്പമെഡിക്കല്‍ കോളജില്‍ ആരംഭിച്ചു.
വടശ്ശേരിക്കര പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ലതാ മോഹന്‍ ആദ്യ ഭദ്രദീപം തെളിയിച്ചു. നടന്‍ ജഗദീഷ്, സ്വിച്ചോണ്‍ കര്‍മ്മവും, അശ്വിന്‍.കെ. lകുമാര്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി. ജഗദീഷ്, അശ്വിന്‍.കെ. കുമാര്‍ എന്നിവരും നിരവധി ജുനിയര്‍ കലാകാരന്മാരും പങ്കെടുത്ത രംഗമായിരുന്നു ആദ്യം പകര്‍ത്തിയത്. ലോകമെമ്പാടുമുള്ള മെഡിക്കല്‍ ക്രൈ മുകളില്‍ നിന്നും കണ്ടെത്തിയ സംഭവങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത കണ്ടന്റെ ക്രോഡികരിച്ചാണ് ഡോസ് എന്ന തന്റെ മെഡിക്കല്‍ ക്രൈം ത്രില്ലറിനു ചലച്ചിത്രാവിഷ്‌ക്കാരം നടത്തുന്നത്.പേരു സൂചിപ്പിക്കുന്ന ഡോസ് - ഒരു ഹൈഡോസ് ജോണറില്‍ ക്രൈം ത്രില്ലറായി അവതരിപ്പിക്കു
വാനുള്ള ശ്രമത്തിലാണ് സംവിധായകന്‍. ദൃശ്യാ രഘുനാഥ്, കൃഷാക്കുറുപ്പ്, റിതാ ഫാത്തിമ, എന്നിവരും പ്രധാന താരങ്ങളാണ്.
---------------
Hindusthan Samachar / Sreejith S