രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടെ വാഹനാപകടം; പൊലീസുകാരനു പരുക്ക്
Kerala, 19 ഓഗസ്റ്റ് (H.S.) ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടെ ജീപ്പ് ഇടിച്ചു പൊലീസുകാരനു പരുക്ക്. നവാഡയിലെ തിരക്കേറിയ തെരുവിലാണ് പൊലീസുകാരന്റെ കാലിലേക്ക് ജീപ്പ് ഇടിച്ചു കയറിയത്. കോണ്‍ഗ്രസ് അനുയായികളും പൊലീസുകാരും ഉടന്‍ തന്ന
rahul gandi arrest


Kerala, 19 ഓഗസ്റ്റ് (H.S.)

ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടെ ജീപ്പ് ഇടിച്ചു പൊലീസുകാരനു പരുക്ക്. നവാഡയിലെ തിരക്കേറിയ തെരുവിലാണ് പൊലീസുകാരന്റെ കാലിലേക്ക് ജീപ്പ് ഇടിച്ചു കയറിയത്. കോണ്‍ഗ്രസ് അനുയായികളും പൊലീസുകാരും ഉടന്‍ തന്നെ വാഹനം പിന്നിലേക്ക് തള്ളിമാറ്റി പൊലീസുകാരനെ രക്ഷപ്പെടുത്തി.

രാഹുല്‍ ഗാന്ധി കുപ്പിവെള്ളം പൊലീസുകാരനു നല്‍കിയ ശേഷം അനുയായികളോട് അദ്ദേഹത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്തുനല്‍കാന്‍ ആവശ്യപ്പെട്ടു. പിന്നീട് പൊലീസുകാരനെ കണ്ട രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ പരുക്കിനെപ്പറ്റി അന്വേഷിച്ചു

---------------

Hindusthan Samachar / Sreejith S


Latest News