വര്‍ക്കലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala, 20 ഓഗസ്റ്റ് (H.S.) വർക്കലയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വർക്കല സ്വദേശി സാവിത്രിയമ്മ (68) ആണ് മരിച്ചത്. ചെറുന്നിയൂരില്‍ ശാസ്താനട റോഡില്‍ വെച്ചാണ് അപകടം ഉണ്ടായത്
Accident


Kerala, 20 ഓഗസ്റ്റ് (H.S.)

വർക്കലയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

വർക്കല സ്വദേശി സാവിത്രിയമ്മ (68) ആണ് മരിച്ചത്. ചെറുന്നിയൂരില്‍ ശാസ്താനട റോഡില്‍ വെച്ചാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അഞ്ച് തൊഴിലുറപ്പ് തൊഴിലാളികളെ വർക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എതിർദിശയില്‍ നിന്നു വന്ന ഒരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തെക്കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News