Enter your Email Address to subscribe to our newsletters
Kerala, 20 ഓഗസ്റ്റ് (H.S.)
പാലക്കാട് ഡെപ്യൂട്ടി തഹസില്‍ദാർ കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് അനങ്ങനടി സ്വദേശിയാണ് മരിച്ച ജയകൃഷ്ണൻ (48) ആണ് മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയില്‍ ആണ്.
കൊച്ചിൻ-ബാംഗ്ലൂർ വ്യവസായ ഇടനാഴി ലാൻ്റ് അക്വിസിഷൻ ഡെപ്യൂട്ടി തഹസില്‍ദാറായിരുന്ന ജയകൃഷ്ണൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഓഫീസിലേക്ക് പുറപ്പെടുന്നതിന് മുമ്ബ് ജയകൃഷ്ണന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. അതിനിടെ ജയകൃഷ്ണൻ പെട്ടെന്ന് കുഴഞ്ഞുവീഴുകയും ചെയ്തു. വീട്ടുകാരുടെ സഹായത്തോടെ ഉടൻ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജയകൃഷ്ണന് മറ്റു അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR