മോഡി ഹിറ്റ്ലർ വഴിയിൽ, രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാനുള്ള ഫാസ്സിസ്റ്റ് തന്ത്രമാണ് ബിൽ ബിനോയ്‌ വിശ്വം
Kerala, 20 ഓഗസ്റ്റ് (H.S.) രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാനുള്ള ഫാസ്സിസ്റ്റ് തന്ത്രമാണ് മോഡി സർക്കാർ ഇന്നു പാസ്സാക്കിയ ബില്ലിൽ തെളിയുന്നതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. രാഷ്ട്രീയ പ്രവർത്തകരായ മന്ത്രിമാർ രാഷ്ട്രീയകാരണത്താൽ തന്നെ അ
BINOT VISWAM


Kerala, 20 ഓഗസ്റ്റ് (H.S.)

രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാനുള്ള ഫാസ്സിസ്റ്റ് തന്ത്രമാണ് മോഡി സർക്കാർ ഇന്നു പാസ്സാക്കിയ ബില്ലിൽ തെളിയുന്നതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം.

രാഷ്ട്രീയ പ്രവർത്തകരായ മന്ത്രിമാർ രാഷ്ട്രീയകാരണത്താൽ തന്നെ അറസ്റ്റ് ചെയ്യപ്പെടാനും ജയിലിൽ അടക്കപ്പെടാനും സാധ്യതകൾ ഉണ്ട്. എന്നാൽ അതിന്റെ പേരിൽ അവരെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നത് രാഷ്ട്രീയവൈരനിര്യാതനത്തിന്റെ രാക്ഷസീയതയാണ്. കാൽക്കീഴിലെ മണ്ണ് ഒലിച്ച് പോകുമ്പോൾ പരാജയഭീതിമൂലമുള്ള നരേന്ദ്രമോഡിയുടെ വെപ്രാളമാണ് ഈ ബിൽ തുറന്നുകാണിക്കുന്നത് എന്ന് ബിനോയ്‌ വിശ്വം അഭിപ്രായപ്പെട്ടു.

ഭരണത്തിന്റെ അന്ത്യഘട്ടത്തിൽ അഡോൾഫ് ഹിറ്റ്ലറും ഇത്തരം വെപ്രാളങ്ങൾ കാട്ടിയിട്ടുണ്ടെന്ന് ചരിത്രം വായിച്ചാൽ മനസ്സിലാകും. ഈ ജനാധിപത്യ ഹത്യക്കെതിരെ നിയമവാഴ്ച്ചയെ മാനിക്കുന്ന എല്ലാ ഇന്ത്യക്കാരും രംഗത്ത് വരുമെന്ന് സി പി ഐ സെക്രട്ടറി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News