Enter your Email Address to subscribe to our newsletters
Kerala, 20 ഓഗസ്റ്റ് (H.S.)
കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കുക, തൊഴിൽ ദിനങ്ങൾ 200 ആയി ഉയർത്തുക, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് വർഷം മുഴുവനും തൊഴിൽ നൽകുക, സാമൂഹ്യ സുരക്ഷാ പദ്ധതികളായ
ഇ. എസ് ഐ ,ഇ പി എഫ്, പെൻഷൻ എന്നിവ ഏർപ്പെടുത്തുക .
ക്ഷേമനിധി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ തൊഴിലാളി യൂണിയങ്ങളുമായി ചർച്ച നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐഎൻടിയുസി നേതൃത്വത്തിലുള്ള തൊഴിലുറപ്പ്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ജാഥ ആരംഭിച്ചു.
തൊഴിലുറപ്പ് തൊഴിലാളികളെ സർക്കാർ അവഗണിക്കുകയാണെന്നും അവരുടെ ജീവിതാഭിവൃത്തിക്ക് വേണ്ടി വ്യക്തമായ പദ്ധതികൾ ആവിഷ്കരിക്കുന്ന കാര്യത്തിൽ സർക്കാരിന് പദ്ധതികളില്ലെന്നും തൊഴിലാളി ക്ഷേമവും സാധാരണക്കാരന്റെ ഉന്നമനവും പിണറായി സർക്കാരിൻ്റെപരിഗണനാ വിഷയങ്ങള ല്ലെന്നും സമ്പന്നരോടും കോർപ്പറേറ്റുകളോടുമാണ് പിണറായി സർക്കാരിന് ആഭിമുഖ്യമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു.
കേന്ദ്രസർക്കാർ കൈക്കൊള്ളുന്ന യുക്തിരഹിതമായ പ്രവർത്തനങ്ങളാണ് തൊഴിലുറപ്പ് മേഖലയിൽ പിണറായി സർക്കാർ അടിച്ചേൽപ്പിക്കുന്നതെന്നും
വർഷംതോറും തൊഴിലുറപ്പ് പദ്ധതിയുടെ ബഡ്ജറ്റ് വിഹിതം വെട്ടികുറക്കുകയാണെന്നും സംസ്ഥാന ഗവൺമെൻറ് ഇതിനെതിരെ പ്രതികരിക്കുന്നില്ലെന്നും വി.ഡി. സതീശൻ ആരോപിച്ചു
---------------
Hindusthan Samachar / Sreejith S