Enter your Email Address to subscribe to our newsletters
Kerala, 20 ഓഗസ്റ്റ് (H.S.)
ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ നടത്തിയ ജന സമ്പര്‍ക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. ഭാരമേറിയ മസ്തു മുഖ്യമന്ത്രിയുടെ നേരെ എറിയുകയായിരുന്നു. അസഭ്യം പറഞ്ഞു കൊണ്ടാണ് ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയെ മര്‍ദ്ദിക്കുകയും ചെയ്തു. അക്രമണത്തില്‍ പരിക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. അക്രമിയെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിക്കാരനെന്ന വ്യാജേന എത്തിയ യുവാവാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയത്.
---------------
Hindusthan Samachar / Sreejith S