Enter your Email Address to subscribe to our newsletters
Kerala, 20 ഓഗസ്റ്റ് (H.S.)
ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെ ഉണ്ടായ ആക്രമത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. രാജ്യ തലസ്ഥാനത്ത് ഒരു സുരക്ഷയുമില്ല. മുഖ്യമന്ത്രിക്ക് പോലും സുരക്ഷയില്ല. എംപിയുടെ മാല പിടച്ച് പറിക്കുകയാണ്. ഇത് ഡല്‍ഹി പോലീസ് രകൈകാര്യം ചെയ്യുന്നവരുടെ വീഴ്ചയാണ്. ഇതില്‍ മറുപടി പയണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ഔദ്യോഗിക വസതിക്ക് മുന്നിലെ ജനസമ്പര്‍ക്ക പരിപാടിക്കിടെയാണ് ഡല്‍ഹി മുഖ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. പരാതി നല്‍കാനെന്ന വ്യാജേന എത്തിയ അക്രമി ആദ്യം മുഖ്യമന്ത്രിയുടെ കൈയ്യില്‍ പിടിച്ച് വലിച്ചു. പിന്നാലെ കരണത്ത് അടിക്കുകയും മുടിപിടച്ച് വലിക്കുകയു ചെയ്തതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. 35 വയസ്സുള്ള ആളാണ് ആക്രമി. ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S