Enter your Email Address to subscribe to our newsletters
Kerala, 20 ഓഗസ്റ്റ് (H.S.)
പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ 30 ദിവസം വരെ ജയിലിലായാല്‍ പദവി നഷ്ടമാകുന്ന ബില്ല് ലോക്‌സഭയില്‍ അമിത് ഷാ അവതരിപ്പിച്ചു. കടുത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്‍ അവതരിപ്പിച്ചത്. തൃണമൂല്‍ അംഗങ്ങള്‍ ബില്‍ കീറിയെറിഞ്ഞു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള കടന്നുകയറ്റമാണ്. പാര്‍ലമെന്ററി ജനാധിപത്യത്തെ തകര്‍ക്കുന്ന ബില്ലാണ്. നടുത്തളത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബില്ല് കീറിയെറിഞ്ഞു.
ബില്ല് അംഗങ്ങള്‍ക്ക് നല്‍കിയില്ലെന്ന ചൂണ്ടിക്കാട്ടിയ എന്‍കെ പ്രേമചന്ദ്രന്‍ എംപി എന്തിനാണ് അനാവശ്യ തിടുക്കമെന്നും ചോദിച്ചു. പ്രതിഷേധം രൂക്ഷമായതോടെ ബില്‍ ജെപിസിക്ക് വിടാമെന്ന് അമിത് ഷാ പറഞ്ഞു. ബില്‍ ചട്ടപ്രകാരമാണ് എന്നായിരുന്നു അമിത് ഷായുടെ വിശദീകരണം. ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നതാണ് ബില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പ്രതികരിച്ചു. ബില്‍ അവതരണത്തെ തുടര്‍ന്ന് നാടകീയ രംഗങ്ങളാണ് ലോക്‌സഭയില്‍ അരങ്ങേറിയത്. ബില്‍ അവതരണത്തിനിടെ സഭയില്‍ കയ്യാങ്കളി വരെയെത്തി.
---------------
Hindusthan Samachar / Sreejith S