Enter your Email Address to subscribe to our newsletters
Kerala, 20 ഓഗസ്റ്റ് (H.S.)
ദില്ലി: ചൈനയ്ക്കും ഇന്ത്യക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ എത്രയും വേഗം പുനരാരംഭിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായതായി സ്ഥിരീകരണം. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ന്യൂഡൽഹി സന്ദർശിച്ചതിന് പിന്നാലെയാണ് ഈ നിര്‍ണായ തീരുമാനം വന്നിട്ടുള്ളത്.
ഇത് ഇരു രാജ്യങ്ങളിലെയും സഞ്ചാരികളെയും വ്യവസായികളെയും സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഡോക്ലാം പ്രതിസന്ധിക്ക് പിന്നാലെ നിർത്തിവെച്ച വിമാന സർവീസുകളാണ് കൊവിഡ് 19 മഹാമാരി കാരണം വീണ്ടും വൈകിയത്. ഇന്ത്യയിൽ നിന്ന് ടിബറ്റിലെ കൈലാസ പർവതത്തിലേക്കും മാനസരോവർ തടാകത്തിലേക്കുമുള്ള തീർത്ഥാടനം 2026ൽ പുനരാരംഭിക്കാനും വികസിപ്പിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചു. ട്രംപ് ഇന്ത്യക്കെതിരെ താരിഫ് ചുമത്തിയ ശേഷം ഇന്ത്യ - ചൈന ബന്ധം കൂടുതല്‍ മെച്ചപ്പെടുന്നതിന്‍റെ സൂചയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
---------------
Hindusthan Samachar / Roshith K