Enter your Email Address to subscribe to our newsletters
Kerala, 20 ഓഗസ്റ്റ് (H.S.)
ഇന്ത്യയ്ക്ക് അഞ്ച് ശതമാനം കിഴിവില്‍ എണ്ണ നല്‍കുമെന്ന് റഷ്യ. റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയ്ക്ക് അഞ്ച് ശതമാനം കിഴിവ് നല്‍കുമെന്ന് ഇന്ത്യയിലെ റഷ്യന്‍ വ്യാപാര പ്രതിനിധി എവ്‌ജെനി ഗ്രിവ പറഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിക്കാതെ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി മുമ്പത്തേത് പോലെത്തന്നെ നടക്കും. കിഴിവുകളെ സംബന്ധിച്ചിടത്തോളം അത് ഒരു വാണിജ്യ രഹസ്യമാണ്. ബിസിനസുകാര്‍ തമ്മിലുള്ള വിഷയമാണത്. കിഴിവ് ഏകദേശം അഞ്ച് ശതമാനമായിരിക്കും, ഇതില്‍ വ്യത്യാസം വരാം- ഗ്രിവ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യ-റഷ്യ ഊര്‍ജ്ജ സഹകരണം തുടരുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും ബന്ധത്തില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S