Enter your Email Address to subscribe to our newsletters
Kerala, 20 ഓഗസ്റ്റ് (H.S.)
30 ദിവസം ജയിലാകുന്ന പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ വരെയുളളവരെ ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്ലില്‍ നിലപാട് തിരുത്തി ശശി തരൂര്‍ എംപി. ബില്ലിലെ വ്യവസ്ഥകളോട് എതിര്‍പ്പെന്ന് ശശി തരൂര്‍ വ്യക്തമാക്കി. അയോഗ്യരാക്കാന്‍ കുറ്റം തെളിയണം. പറഞ്ഞത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ബില്ലില്‍ തനിക്ക് തെറ്റൊന്നും കാണാന്‍ കഴിയുന്നില്ലെന്നാണ് ശശി തരൂര്‍ വിഷയത്തില്‍ ആദ്യം പ്രതികരിച്ചത്.
ഏറെ നാടകീയ രംഗങ്ങള്‍ക്കിടയിലാണ് ബില്ല് സഭയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചത്. തൃണൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബില്‍ കീറി എറിഞ്ഞു. കോണ്‍ഗ്രസ് ഉള്‍പ്പെടെ വലിയ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു.
---------------
Hindusthan Samachar / Sreejith S