Enter your Email Address to subscribe to our newsletters
Kerala, 20 ഓഗസ്റ്റ് (H.S.)
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ എന്‍ഡിഎസ്ഥാനാര്‍ത്ഥി സി.പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പാര്‍ലമെന്റ് ഹൗസില്‍ വരണാധികാരി രാജ്യസഭാ സെക്രട്ടറി ജനറലിന് മുമ്പാകെയായിരുന്നു പത്രിക സമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ ജെ. പി നദ്ദ, എന്‍ഡിഎ നേതാക്കളുടെ ഉന്നത പ്രതിനിധി സംഘം എന്നിവര്‍ക്കൊപ്പം എത്തിയായിരുന്നു പത്രികാ സമര്‍പ്പണം.
ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു പത്രിക സമര്‍പ്പിക്കാനായി സി.പി രാധാകൃഷ്ണന്‍ എത്തിയത്. നാല് സെറ്റുകളിലായാണ് നാമനിര്‍ദ്ദേശം സമര്‍പ്പിച്ചത്, ഓരോ സെറ്റിലും 20 പ്രൊപ്പോസര്‍മാരുടെയും 20 പിന്താങ്ങുന്നവരുടെയും ഒപ്പുകള്‍ ഉണ്ടായിരുന്നു. പ്രധാനമന്ത്രി മോദിയെ കൂടാതെ, കേന്ദ്ര മന്ത്രിമാര്‍, മുതിര്‍ന്ന എംപിമാര്‍, പ്രധാന സഖ്യ നേതാക്കള്‍ എന്നിവരുടെ പേരുകള്‍ രേഖകളില്‍ ഉണ്ടായിരുന്നു.
---------------
Hindusthan Samachar / Sreejith S