Enter your Email Address to subscribe to our newsletters
Kerala, 29 ഓഗസ്റ്റ് (H.S.)
കല്യാണി പ്രിയദർശനെ നായികയാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക: ചാപ്റ്റർ 1-ചന്ദ്ര എന്ന ചിത്രത്തിന് കയ്യടിയുമായി സിനിമാ രംഗത്തെ പ്രമുഖർ. കഴിഞ്ഞദിവസം റിലീസ് ചെയ്ത ചിത്രത്തിന് തിയേറ്ററുകളിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കേയാണ് ചലച്ചിത്ര മേഖലയ്ക്കകത്തുനിന്നും ലോകയ്ക്ക് കയ്യടിയുമായി എത്തിയിരിക്കുന്നത്.
അതിഗംഭീര സിനിമയാണ് ലോക എന്നാണ് തെലുങ്കിലെ കഴിഞ്ഞവർഷത്തെ സൂപ്പർഹിറ്റ് ചിത്രമായ കൽക്കി സംവിധാനം ചെയ്ത നാഗ് അശ്വിൻ പറഞ്ഞത്. മലയാള സിനിമയിൽ ഒരു പുതുയുഗം പിറന്നു എന്നാണ് സൗബിൻ ഷാഹിർ കുറിച്ചത്. ലോകയുടെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ നേരുന്നുവെന്നും സൗബിൻ കൂട്ടിച്ചേർത്തു. കല്യാണി പ്രിയദർശന്റെ ചിത്രത്തിനൊപ്പം കയ്യടികളുടെ ഇമോജിയാണ് സാമന്ത പോസ്റ്റ് ചെയ്തത്.
---------------
Hindusthan Samachar / Roshith K