Enter your Email Address to subscribe to our newsletters

Kerala, 12 സെപ്റ്റംബര്‍ (H.S.)
'ലോക' സിനിമയിലെ ക്യാരക്റ്റർ പോസ്റ്ററുകള്‍ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ദുല്‍ഖറിന്റെയും ടൊവിനോയുടെയും കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് ആണ് പുറത്തുവിട്ടത്.
ഒടിയനായ ദുല്‍ഖർ സല്‍മാന്റെയും ചാത്തനായ ടൊവിനോയുടെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ചാർലിയായാണ് ദുല്‍ഖർ സല്‍മാൻ എത്തുന്നത്. മൈക്കിളായി ടൊവീനോയും എത്തുന്നു.
'ലോക'യുടെ രണ്ടാം ഭാഗം ചാത്തനായ ടൊവീനോയുടെ കഥയായിരിക്കുമെന്ന സൂചനകള്‍ മുൻപ് പുറത്തുവന്നിരുന്നു. രണ്ടാം ഭാഗത്തിലും ശക്തരായ സൂപ്പർ ഹീറോസായി ദുല്‍ഖറും ടൊവീനോയുമുണ്ടാകുമെന്ന പ്രതീക്ഷയാണ് ആരാധകർ പങ്കുവയ്ക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR