Enter your Email Address to subscribe to our newsletters
Kerala, 15 സെപ്റ്റംബര്‍ (H.S.)
ബെംഗളൂരു: ഹിന്ദുക്കളുടെ മതപരിവർത്തനത്തെക്കുറിച്ചുള്ള കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന വിവാദത്തിന് തിരികൊളുത്തി. ഹിന്ദു സമൂഹത്തിൽ തുല്യത ഉണ്ടായിരുന്നെങ്കിൽ മതപരിവർത്തനം ഉണ്ടാകുമായിരുന്നില്ല എന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രസ്താവന. ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സിദ്ധരാമയ്യ ഈ പരാമർശം നടത്തിയത്.
സമത്വം ഉണ്ടായിരുന്നെങ്കിൽ, തൊട്ടുകൂടായ്മ എന്തിനാണ് നിലവിൽ വന്നത്? നമ്മൾ തൊട്ടുകൂടായ്മ സൃഷ്ടിച്ചതാണോ? ഇസ്ലാമിലോ ക്രിസ്തുമതത്തിലോ മറ്റേതെങ്കിലും മതത്തിലോ അസമത്വങ്ങൾ ഉണ്ടാകാം. ഞങ്ങളോ ബിജെപിയോ ആരോടും മതം മാറാൻ ആവശ്യപ്പെട്ടിട്ടില്ല, പക്ഷേ ആളുകൾ മതം മാറാറുണ്ട്, അത് അവരുടെ അവകാശമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഹിന്ദുക്കളെ ലക്ഷ്യം വച്ചുള്ളതും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചതിനും കർണാടക മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്ശിച്ച് പ്രതിപഷം രംഗത്ത് വന്നു.
---------------
Hindusthan Samachar / Roshith K