Enter your Email Address to subscribe to our newsletters
Kerala, 15 സെപ്റ്റംബര്‍ (H.S.)
.
ഭാരതക്കുന്നു ഗ്രാമത്തിലെ വിവാഹം മുടക്കികളുടെ കഥ ഫാൻ്റെസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
ഈ ചിത്രം സെപ്റ്റംബർ ഇരുപത്തിയാറിന് പ്രദർശനത്തിനെ
ത്തുന്നു.
ഫാൽക്കൺ മൂവീസിൻ്റെ ബാനറിൽ ജിനി. എസ്. നിർമ്മിക്കുന്ന ഈ ചിത്രം അനുഷ് മോഹനാണ് സംവിധാനം ചെയ്യുന്നത്.
താരപ്പൊലിമയേക്കാളു
പരി കഥക്കനുയോജ്യമാ
യതും ഒപ്പം സമീപകാല മലയാള സിനിമകളിലൂടെ ശ്രദ്ധേയമായവരുമാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ
വിനീത് തട്ടിൽ,
അഖിൽ കവലയൂർ കാർത്തിക്ക് ശങ്കർ, രൂപേഷ് പീതാംബരൻ, അരിസ്റ്റോ സുരേഷ്,അംബി, വിശാഖ്, ഗൗരി, മല്ലികാസുകുമാരൻ, ജിബിൻ ഗോപിനാഥ്, അനിൽ രാജ്, അരുൺ സോൾ, ദീപു കരുണാകരൻ, പ്രിയാ ശ്രീജിത്ത്, ബിനോജ് കുളത്തൂർ, രാഹുൽ നായർ, ദീപു നാവായിക്കുളം,അനീഷ്, ഷാബു പ്രൗദീൻ, ഗൗതം.ജി. ശശി, അസീന, റീന, അരുൺ ഭാസ്ക്കർ,ആമി തിലക്,
എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ ഈ ചിത്രത്തിലെ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
---------------
Hindusthan Samachar / Sreejith S