ഇന്ത്യ-യുഎസ് വ്യാപാര കരാർ; ചർച്ചകൾക്കായി അമേരിക്കയുടെ ചീഫ് നെഗോഷിയേറ്റർ ഇന്ന് രാത്രി ഇന്ത്യയിൽ എത്തും
Kerala, 15 സെപ്റ്റംബര്‍ (H.S.) ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും ചൊവ്വാഴ്ച വ്യാപാര ചർച്ചകൾ നടത്തുമെന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ സഹായിയും ദക്ഷിണ, മധ്യേഷ്യയ്ക്കുള്ള അസിസ്റ്റന്റ് യുഎസ് വ്യാപാര
ഇന്ത്യ-യുഎസ് വ്യാപാര കരാർ; ചർച്ചകൾക്കായി അമേരിക്കയുടെ ചീഫ് നെഗോഷിയേറ്റർ    ഇന്ന് രാത്രി ഇന്ത്യയിൽ എത്തും


Kerala, 15 സെപ്റ്റംബര്‍ (H.S.)

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും ചൊവ്വാഴ്ച വ്യാപാര ചർച്ചകൾ നടത്തുമെന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ സഹായിയും ദക്ഷിണ, മധ്യേഷ്യയ്ക്കുള്ള അസിസ്റ്റന്റ് യുഎസ് വ്യാപാര പ്രതിനിധിയുമായ യുഎസ് ചീഫ് നെഗോഷ്യേറ്റർ ബ്രെൻഡൻ ലിഞ്ച് തിങ്കളാഴ്ച രാത്രി വ്യാപാര ചർച്ചകൾക്കായി ഇന്ത്യയിലെത്തുമെന്ന് അവർ പറഞ്ഞു.

റഷ്യയുടെ ക്രൂഡ് ഓയിൽ വാങ്ങാനുള്ള ന്യൂഡൽഹിയുടെ തീരുമാനത്തെ ചൂണ്ടിക്കാട്ടി ട്രംപ് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ഒട്ടും പുറകോട്ട് പോകാത്ത രാജ്യതാല്പര്യങ്ങൾ മുറുകെ പിടിച്ചു കൊണ്ടുള്ള സമീപനമാണ് ഇന്ത്യ കൈകൊണ്ടത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചതിന് ശേഷമാണ് ഈ വികസനം.

കഴിഞ്ഞ ആഴ്ച, ഇന്ത്യയും യുഎസും വ്യാപാര കരാറിൽ ചർച്ചകൾ തുടരുമെന്ന് ട്രംപ് പറഞ്ഞിരുന്നു. നമ്മുടെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യയും യുഎസും ചർച്ചകൾ തുടരുന്നുണ്ടെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്... എന്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ രണ്ട് മഹത്തായ രാജ്യങ്ങൾക്കും വിജയകരമായ ഒരു നിഗമനത്തിലെത്തുന്നതിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്! ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റഫോം ആയിട്ട ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തിരുന്നു.

---------------

Hindusthan Samachar / Roshith K


Latest News