Enter your Email Address to subscribe to our newsletters

Kerala, 15 സെപ്റ്റംബര്‍ (H.S.)
ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച നക്‌സലൈറ്റ് നതാവ് ഉള്‍പ്പെടെ മൂന്നുപേരെ വധിച്ച് സുരക്ഷാ സേന. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലാണ് ഏറ്റുമുട്ടലുണ്ടായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്ന നിരോധിത സംഘടനയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗമായ സഹദേവ് സോറന്‍ കൊല്ലപ്പെട്ടത്. കിഴക്കന്‍ ഇന്ത്യയിലെ പ്രമുഖ മാവോവാദി നേതാക്കളിലൊരാളാണ് സഹദേവ് സോറന്‍.
ഝാര്‍ഖണ്ഡ് പോലീസിന്റെയും സിആര്‍പിഎഫിന്റെ കോബ്ര കമാന്‍ഡോ ബറ്റാലിയന്റെയും സംയുക്ത ദൗത്യത്തിലാണ് മാവോവാദികളെ വധിച്ചത്. ഹസാരിബാഗിലെ താതി ഝാരിയ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗിരിധ് ബൊകാറോ അതിര്‍ത്തിയിലെ കരന്തി ഗ്രാമത്തിലാണ് രാവിലെ ആറുമണിയോടെ ഏറ്റുമുട്ടലാരംഭിച്ചത്. സഹദേവ് സോറന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യമുണ്ട് എന്ന വിവരത്തെ തുടര്‍ന്നാണ് സംയുക്ത സംഘം തിരിച്ചിലിനിറങ്ങിയത്. ഇവര്‍ക്ക് നേരെ മാവോവാദികള്‍ നിറയൊഴിക്കുകയായിരുന്നു.
ഏറ്റമുട്ടലില്‍ സഹദേവ് സോറനെ കൂടാതെ സുരക്ഷാസേനകള്‍ ലക്ഷങ്ങള്‍ തലയ്ക്ക് വിലയിട്ടിരുന്ന സിപിഐ മാവോയിസ്റ്റിന്റെ ബിഹാര്‍- ഝാര്‍ഖണ്ഡ് സ്പെഷ്യല്‍ ഏരിയാ കമ്മിറ്റി അംഗം ചഞ്ചല്‍ എന്ന എന്ന രഘുനാഥ് ഹെംബ്രാം, സോണല്‍ കമ്മിറ്റി അംഗമായ ബൈര്‍സന്‍ ഗഞ്ചു എന്ന് വിളിക്കുന്ന രാംഖേല്‍വാന്‍ എന്നിവരും കൊല്ലപ്പെട്ടു
---------------
Hindusthan Samachar / Sreejith S