ആഗോള അയ്യപ്പ സംഗമത്തിൽ 3000 പ്രതിനിധികൾ പങ്കെടുക്കും;രജിസ്ട്രേഷൻ സെപ്റ്റംബർ 15ന് അവസാനിച്ചു
Kerala, 16 സെപ്റ്റംബര്‍ (H.S.) തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്കായി പമ്പയിൽ സെപ്റ്റംബർ 20ന് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ 3000 പ്രതിനിധികൾ പങ്കെടുക്കും. സെപ്റ്റംബർ 15 വ
sabarimala


Kerala, 16 സെപ്റ്റംബര്‍ (H.S.)

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്കായി പമ്പയിൽ സെപ്റ്റംബർ 20ന് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ 3000 പ്രതിനിധികൾ പങ്കെടുക്കും. സെപ്റ്റംബർ 15 വരെ ആയിരുന്നു ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിന് ഭക്തർക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസരം. രജിസ്ട്രേഷൻ പൂർത്തിയായപ്പോൾ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി 4864 ഭക്തരാണ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തത്. ഇതിൽനിന്ന് ആദ്യം രജിസ്റ്റർ ചെയ്ത 3000 പേരെയാണ് ആഗോള സംഗമത്തിലെ പ്രതിനിധികളായി തെരഞ്ഞെടുത്തത്. ഈ പ്രതിനിധികൾക്ക് പുറമേ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷണിച്ച സാമൂഹിക- സാംസ്കാരിക- സാമുദായിക സംഘടനകളിലെ പ്രതിനിധികളും ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കും. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാകുള്ളു.

---------------

Hindusthan Samachar / Sreejith S


Latest News