Enter your Email Address to subscribe to our newsletters
Kerala, 16 സെപ്റ്റംബര്‍ (H.S.)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം പിറന്നാളിന് ഖത്തര്‍ ലോകകപ്പില്‍ ധരിച്ച അര്‍ജന്റീന ജേഴ്സി ഒപ്പിട്ട് അയച്ച് സൂപ്പര്‍ താരം ലയണല്‍ മെസി. സെപ്റ്റംബര്‍ 17നാണ് മോദിയുടെ 75-ാം ജന്മദിനം.
ഈ വര്‍ഷം ഡിസംബറില്‍ മെസി ഇന്ത്യയില്‍ വരുന്നുണ്ട്. ഡിസംബര്‍ 13ന് ഇന്ത്യയില്‍ എത്തുന്ന മെസി രണ്ട് ദിവസം ഇവിടെയുണ്ടാകും. കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിവിടങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ച് മെസിയെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്. ഡല്‍ഹിയിലെത്തുന്ന മെസി, മോദിയെ കാണും.
നവംബറില്‍ കേരളത്തില്‍ വച്ച് സൗഹൃദ ഫുട്‌ബോള്‍ മത്സരം കളിക്കാന്‍ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന എത്തുമെന്നും അതില്‍ മെസി പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നും കേരള കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞിരുന്നു. മെസി നവംബറിലെ സൗഹൃദ മത്സരത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ രണ്ടു മാസത്തിനുള്ളില്‍ മെസി രണ്ടു തവണയാകും ഇന്ത്യയിലെത്തുക.
---------------
Hindusthan Samachar / Sreejith S