Enter your Email Address to subscribe to our newsletters
Kerala, 16 സെപ്റ്റംബര്‍ (H.S.)
ബെംഗളൂരുവിനും തിരുവനന്തപുരം നോർത്തിനും ഇടയില്‍ സർവീസ് നടത്തുന്ന വിവിധ സ്പെഷല്‍ ട്രെയിനുകള്‍ ഡിസംബർ വരെ നീട്ടി.
സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ആണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ നിലവിലുള്ളതുപോലെ സ്റ്റോപ്പുകളും സമയക്രമവും അനുസരിച്ചാണ് ട്രെയിൻ സർവീസ് നടത്തുക. ട്രെയിനുകളില്‍ ബുക്കിങ് ആരംഭിച്ചതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
ബെംഗളൂരു എസ്‌എംവിടിയില്‍ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് വെള്ളിയാഴ്ചകളില്‍ സർവീസ് നടത്തുന്ന ട്രെയിൻ നമ്ബർ 06555 ഡിസംബർ 26 വരെ നീട്ടി. (13 അധിക സർവിസുകള്‍)
തിരുവനന്തപുരം നോർത്തില്‍ നിന്ന് ബെംഗളൂരു എസ്‌എംവിടിയിലേക്കു ശനിയാഴ്ചകളില്‍ സർവിസ് നടത്തുന്ന ട്രെയിൻ നമ്ബർ 06556 ഡിസംബർ 28 വരെ നീട്ടി. (13 അധിക സർവിസുകള്‍)
ബെംഗളൂരു എസ്‌എംവിടിയില്‍ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് തിങ്കളാഴ്ചകളില്‍ സർവീസ് നടത്തുന്ന ട്രെയിൻ നമ്ബർ 06523 ഡിസംബർ 29 വരെ നീട്ടി. (15 അധിക സർവിസുകള്‍)
തിരുവനന്തപുരം നോർത്തില്‍ നിന്ന് ബെംഗളൂരു എസ്‌എംവിടിയിലേക്കു ചൊവാഴ്ചകളില്‍ സർവീസ് നടത്തുന്ന ട്രെയിൻ നമ്ബർ 06524 ഡിസംബർ 30 വരെ നീട്ടി. (15 അധിക സർവിസുകള്‍)
ബെംഗളൂരു എസ്‌എംവിടിയില്‍ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ബുധനാഴ്ചകളില്‍ സർവീസ് നടത്തുന്ന ട്രെയിൻ നമ്ബർ 06547 ഡിസംബർ 24 വരെ നീട്ടി. (15 അധിക സർവിസുകള്‍)
തിരുവനന്തപുരം നോർത്തില്‍ നിന്ന് ബെംഗളൂരു എസ്‌എംവിടിയിലേക്കു വ്യാഴാഴ്ചകളില്‍ സർവീസ് നടത്തുന്ന ട്രെയിൻ നമ്ബർ 06548 ഡിസംബർ 25 വരെ നീട്ടി. (15 അധിക സർവിസുകള്‍)ഇതുവരെയുണ്ടായിരുന്ന സ്റ്റോപ്പുകളും സമയക്രമവും അനുസരിച്ചാണ് ട്രെയിൻ സർവീസ് നടത്തുക. ട്രെയിനുകളില്‍ ബുക്കിങ് ആരംഭിച്ചതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
20635 ചെന്നൈ എഗ്മോർ-കൊല്ലം അനന്തപുരി എക്സ്പ്രസ് സെപ്തംബർ 18 മുതല്‍ നവംബർ 10 വരെ താംബരം സ്റ്റേഷനില്‍ നിന്ന് രാത്രി 8.20നായിരിക്കും സർവീസ് ആരംഭിക്കുക.
തിരികെയുള്ള 20636 കൊല്ലം-ചെന്നൈ എഗ്മോർ അനന്തപുരി എക്സ്പ്രസ് സെപ്തംബർ 17 മുതല്‍ നവംബർ 9 വരെ രാവിലെ 5.20ന് താംബരത്ത് സർവീസ് അവസാനിപ്പിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR