Enter your Email Address to subscribe to our newsletters
Kerala, 16 സെപ്റ്റംബര്‍ (H.S.)
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും അമീബിക് മസ്തിഷ്ക ജ്വരം.കഴിഞ്ഞ ദിവസം രണ്ടു പേർ മരിച്ചത് അമീബിക് മസ്തിഷ്കജ്വരത്തെ തുടർന്നെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതോടു കൂടി രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. ഈ വർഷം ഇതുവരെ 66 പേർക്ക് രോഗം ബാധിച്ചുവെന്ന് നേരത്തെ ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.
അതേസമയം സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം കൂടുന്നതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജതമാക്കി. വിവിധ ഇടങ്ങളിലെ നീന്തൽ കുളങ്ങളും കിണറുകളും പൊതു കുളങ്ങളും തോടുകളും അടക്കം വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി. നിരവധി മാർഗ്ഗ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K