Enter your Email Address to subscribe to our newsletters
Kerala, 16 സെപ്റ്റംബര്‍ (H.S.)
ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാന്‍ ഭീകരന്‍ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടത് സ്ഥിരീകരിച്ച് ജയ്‌ഷെ മുഹമ്മദ്. ജയ്ഷെ കമാന്‍ഡര്‍ മസൂദ് ഇല്യാസ് കശ്മീരിയാണ് ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ സൈന്യം മസൂദിന്റെ കുടുംബാംഗങ്ങള്‍ താമസിച്ചിരുന്ന ഒളിത്താവളത്തിലേക്ക് അപ്രതീക്ഷിത ആക്രമണം നടത്തിയെന്നും ബന്ധുക്കളെ വധിച്ചുവെന്നും സ്ഥിരീകരിച്ചത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയിലാണ് ഇല്യാസ് കശ്മീരിയുടെ തുറന്നുപറച്ചില്‍.
''ഈ രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായി ഞങ്ങള്‍ ഡല്‍ഹി, കാബൂള്‍, കാണ്ഡഹാര്‍ എന്നിവരുമായി നിരന്തരം പോരാടി കൊണ്ടിരിക്കുകയാണ്. എന്നാല്‍ മേയ് 7ന്, ബഹാവല്‍പുരില്‍ ഇന്ത്യന്‍ സൈന്യം അപ്രതീക്ഷിതമായി ആക്രമണം നടത്തി. മസൂദ് അസറിന്റെ കുടുംബാംഗങ്ങളുെട ശരീരം ആക്രമണത്തില്‍ ചിന്നിച്ചിതറി'' - മുഹമദ് ഇല്യാസ് കശ്മീരി പറഞ്ഞു. ആയുധധാരികളായ ജയ്‌ഷെ കമാന്‍ഡര്‍മാരുടെ സുരക്ഷയിലാണ് ഇല്യാസ് കശ്മീരി ഇക്കാര്യം ഒരു സദസിനോട് വെളിപ്പെടുത്തിയത്.
പാക്കിസ്ഥാനിലെ പന്ത്രണ്ടാമത്തെ വലിയ നഗരമാണ് മസൂദ് അസ്ഹറിന്റെ ബന്ധുക്കള്‍ കൊല്ലപ്പെട്ട ബഹാവല്‍പൂര്‍. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ഉസ്മാന്‍-ഒ-അലി ക്യാംപസും ഈ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബഹാവല്‍പുരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മസൂദിന്റെ മൂത്ത സഹോദരി, ഭര്‍ത്താവ്, അനന്തരവന്‍, ഭാര്യ, അനന്തരവള്‍, അഞ്ച് കുട്ടികള്‍ എന്നിവരുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടുവെന്ന് അസ്ഹര്‍ തന്നെ സമ്മതിച്ചതായി പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മസൂദിന്റെ നാല് അടുത്ത അനുയായികളും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തില്‍ മസൂദ് അസ്ഹറിന്റെ ഭാര്യാ സഹോദരന്‍ മുഹമ്മദ് യൂസഫ് അസ്ഹറും കൊല്ലപ്പെട്ടിരുന്നു. 1999ലെ കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍ സംഭവത്തിലെ പ്രധാനിയായിരുന്നു മുഹമ്മദ് യൂസഫ്. ഇന്ത്യ ഏറെക്കാലമായി തിരയുകയായിരുന്ന മുഹമ്മദ് യൂസഫിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. 'ഉസ്താദ് ജി' എന്നറിയപ്പെട്ടിരുന്ന യൂസഫ് അസ്ഹറിന്, ജയ്ഷെ ഭീകരര്‍ക്ക് ആയുധ പരിശീലനം നല്‍കുന്നതിലും ജമ്മു കശ്മീരില്‍ നടന്ന ഒന്നിലധികം ഭീകരാക്രമണങ്ങളിലും നേരിട്ട് ബന്ധമുണ്ടായിരുന്നു
---------------
Hindusthan Samachar / Sreejith S