Enter your Email Address to subscribe to our newsletters
Kerala, 16 സെപ്റ്റംബര്‍ (H.S.)
പാലക്കാട്: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ, കോൺഗ്രസിലെ തന്നെ ഒരു വിഭാഗത്തിന്റെ എതിർപ്പും മറികടന്ന് മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇതിന്റെ ഭാഗമായി റവന്യൂ അസംബ്ലിയിൽ പരിഗണിക്കേണ്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രിക്ക് കത്ത് നൽകി. പാലക്കാട് സുന്ദരം ഉന്നതിയിലെ പട്ടയ വിതരണം എന്നീ വിഷയങ്ങൾ ഏറ്റെടുക്കാനാണ് നീക്കം.
എന്നാൽ പരിപാടികളിൽ പങ്കെടുക്കാൻ രാഹുലിനെ അനുവദിക്കില്ല എന്നാണ് ഡിവൈഎഫ്ഐയുടെയും ബിജെപിയുടെയും നിലപാട്. രാഹുൽ പൊതുപരിപാടികളിൽ സജീവമാകുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിനും എതിർപ്പുണ്ട്.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഭരണപക്ഷം തിരിഞ്ഞാല്‍ പ്രതിരോധിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. രാഹുലിനോട് സഭയിലെത്താന്‍ നിര്‍ദേശം നല്‍കിയവരും, സഭയിലെ അക്രമങ്ങള്‍ ഒറ്റയ്ക്ക് നേരിടണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K