Enter your Email Address to subscribe to our newsletters

Kochi, 10 ജനുവരി (H.S.)
നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും എന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി ബിഗ് ബോസ് ജേതാവും സംവിധായകനുമായ അഖില്‍ മാരാര്‍.
പുറത്ത് വരുന്ന വാര്‍ത്തകളെ കുറിച്ച് തനിക്ക് അറിവില്ലെന്നും എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കണം എന്നാണ് തന്റെ ആഗ്രഹം എന്നും അഖില്‍ മാരാര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.നിലവില്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റേയും അത് കഴിഞ്ഞ് അടുത്ത സിനിമയുടെ ചര്‍ച്ചകളിലേക്കും കടക്കും എന്ന് അഖില്‍ പറഞ്ഞു.
താന്‍ മത്സരിക്കും എന്ന വാര്‍ത്ത കേട്ട് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പേടിക്കേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഖില്‍ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:
'നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു എന്റെ പേര് ചര്‍ച്ച ആക്കുന്നത് കാണുമ്ബോള്‍ 3 വര്‍ഷം മുന്‍പ് ബിഗ് ബോസിലേക്കുള്ള എന്റെ രംഗ പ്രവേശനം ആണ് ഓര്‍മ്മ വരുന്നത്. ബിഗ് ബോസ് ഒരിക്കല്‍ പോലും കാണാത്ത ഞാന്‍ ആ ഷോ വളരെ മോശം ആണെന്ന് ചിന്തിച്ചിരുന്ന ഞാന്‍ അവിചാരിതമായി ഉണ്ണി മുകുന്ദന്റെ താല്പര്യ പ്രകാരം മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.
ആ ചര്‍ച്ചയില്‍ സീക്രെട് ഏജന്റ് സായിയെ പരിഹസിച്ചു സംസാരിക്കവേ റോബിന്‍ രാധാകൃഷ്ണന്‍ എന്ന മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയെ പരാമര്‍ശിക്കുന്നു. അതോടെ ബിഗ് ബോസ് പ്രേക്ഷകര്‍ ഒന്നടങ്കം എന്നെ സോഷ്യല്‍ മീഡിയയില്‍ തെറി വിളിക്കുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒഡിഷന് പോലും പോയിട്ടില്ലാത്ത ഞാന്‍ സീസണ്‍ 5 ഇല്‍ മത്സരിക്കുന്നു എന്ന വാര്‍ത്തകള്‍ കൊടുത്തു.
ഇത് കണ്ടിട്ട് പബ്ലിസിറ്റിക്ക് വേണ്ടി ഞാന്‍ ചെയ്യിക്കുന്നതാണ് എന്നൊരു പരിഹാസം എന്റെ നാട്ടുകാരില്‍ ചിലരില്‍ നിന്നും വന്നു. നീ മത്സരിച്ചാല്‍ ആദ്യ ആഴ്ച പുറത്താക്കും എന്ന് ബിഗ് ബോസ്സ് പ്രേക്ഷകരില്‍ ഒരു വിഭാഗം. നിന്നെ ഒരിക്കലും ബിഗ് ബോസില്‍ എടുക്കില്ല എന്ന് വേറെ ചിലര്‍. വാശി കയറ്റുന്നത് എനിക്ക് ഇഷ്ട്ടമാണ്. വെല്ലുവിളികളും ഇഷ്ടമാണ്. അതാണ് ബിഗ് ബോസില്‍ പോകാന്‍ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം.
രണ്ട് അന്നത്തെ സാമ്ബത്തിക ബുദ്ധിമുട്ട്. പിന്നീട് സംഭവിച്ചത് നിങ്ങള്‍ക്ക് അറിയാം. ഇനി ഞാന്‍ മത്സരിക്കുന്നു എന്ന വാര്‍ത്ത വന്നത് മീഡിയ വണില്‍ എന്റെ ദേശീയ ബോധം സംസ്‌ക്കാരം. ഇത് മാത്രമല്ല എന്റെ മാരാര്‍ വാല് പോലും അടുപ്പ് കൂട്ടി ചര്‍ച്ച ചെയ്ത ഇവര്‍ എന്നെ അനുകൂലിക്കാന്‍ കൊടുത്ത വാര്‍ത്ത അല്ല.
കഴിഞ്ഞ ദിവസം നിഷാദ് റാവുത്തര്‍ രമേശ് ചെന്നിത്തലയോട് ചോദിക്കുന്നു അഖില്‍ മാരാര്‍ എന്ന യൂ ടൂബര്‍ മത്സരിക്കുന്നതായി കേട്ടല്ലോ.നിന്റെ കുരു 3 വര്‍ഷം മുന്‍പ് പൊട്ടിയത് ഞാന്‍ കണ്ടതാണ്. അടുത്തത് ഹര്‍ഷന്‍ ആന്‍ഡ് ടീം എന്നെ പരിഹസിച്ചു ചര്‍ച്ച നടത്തി തകര്‍ക്കുന്നു.
അന്തം കമ്മികളില്‍ പലരും യൂ ടൂബ് വീഡിയോ ചെയ്തു ആഘോഷിക്കുന്നു. ഞാന്‍ മത്സരിച്ചാല്‍ 100 ശതമാനം LDF ജയിക്കുമെങ്കില്‍ സന്തോഷിക്കുന്നതിനു പകരം കുരു പൊട്ടി നടക്കുന്ന മാധ്യമ കമ്മികളും യൂ ടൂബ് കമ്മികളും ആണ് സോഷ്യല്‍ മീഡിയയില്‍.ഞാന്‍ ഈ മാസം നടക്കാന്‍ പോകുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിന് വേണ്ടി കളിക്കാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണ്.
സിനിമ സംവിധാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആണ് അതിന് ശേഷം. ഇതിനിടയില്‍ നിരവധി സ്‌നേഹമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരണം എന്ന് ആവശ്യപ്പെടുന്നുണ്ട്. എന്റെ ആഗ്രഹം കോണ്‍ഗ്രസ് അധികാരത്തില്‍ എത്തണം.അതിനായി എനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ പാര്‍ടിക്ക് വേണ്ടി ചെയ്യും.
ആര് മുഖ്യമന്ത്രി ആയാലും എനിക്ക് അടുപ്പമുള്ള ഒരാള്‍ ആവും എന്നത് എന്റെ വ്യക്തിപരമായ സന്തോഷം. ആവശ്യത്തിനും അനാവശ്യത്തിനുമുള്ള പബ്ലിസിറ്റി, മാന്യമായി ജീവിക്കാന്‍ ഉള്ള സാമ്ബത്തിക ഭദ്രത, ധാരാളം രാഷ്ട്രീയ ബന്ധങ്ങളും ഉള്ള എനിക്ക് എന്റെ ഭാവി സുരക്ഷിതമായി മുന്നോട്ട് കൊണ്ട് പോകാന്‍ ഉള്ള മാര്‍ഗം അറിയാം.ഓരോ മണ്ഡലത്തിലും ജയ സാധ്യത ലക്ഷ്യം വെച്ചു അര്‍ഹത ഉള്ളവരെ കണ്ടെത്തി കോണ്‍ഗ്രസ് ജയിപ്പിക്കട്ടെ. ഒരു വാര്‍ത്തയും എന്റെ അറിവില്‍ വരുന്നതല്ല. എന്നോടുള്ള സ്‌നേഹം കൊണ്ട് വരുന്ന വാര്‍ത്തയുമല്ല. അന്തം കമ്മികള്‍ ഭയക്കണ്ട..
---------------
Hindusthan Samachar / CHANDHU CHANDRASEKHAR