Enter your Email Address to subscribe to our newsletters

Thiruvananthapuram, 10 ജനുവരി (H.S.)
ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം തന്ത്രി ഗൂഢാലോചനയില്‍ പങ്കാളി ആണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടില്‍ പറയുന്നത്.
കട്ടിളപ്പാളികള്‍ കൊണ്ട് പോകുന്നതിന് തന്ത്രി അനുജ്ഞ നല്‍കിയില്ല എന്ന റിമാൻഡ് റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് കണ്ഠരര് രാജീവരുടെ ബന്ധു കൂടിയായ രാഹുല്‍ ഈശ്വർ പറയുന്നു.
സ്വാമി അയ്യപ്പൻ പോലീസിന് മൊഴി കൊടുത്തോ എന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.
രാഹുല്‍ ഈശ്വർ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്:
'' പോലീസ് റിമാൻഡ് റിപ്പോർട്ട് ഞെട്ടിക്കുന്നതാണ് - ... ദേവന്റെ (അയ്യപ്പൻറെ) അനുജ്ഞ വാങ്ങാതെയും, താന്ത്രിക നടപടികള്‍ പാലിക്കാതെയും ആണ് 13 പ്രതി രാജീവ് തന്ത്രി ആചാര ലംഘനം ദേവസ്വം ബോർഡിൻറെ ശ്രദ്ധയില്‍ പെടുത്താതെയും, ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ട തന്ത്രി... ദേവസ്വം ബോർഡിൻറെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 1 പ്രതി ഉണ്ണികൃഷ്ണ പോറ്റിക്കു മേല്പറഞ്ഞ കൈമാറുന്നത് തടയാൻ ഉള്ള നടപടികള്‍ എടുത്തില്ല, മൗനാനുവാദം നല്‍കി.
1) സ്വാമി അയ്യപ്പൻ പോലീസിന് മൊഴി കൊടുത്തോ ? - അയ്യപ്പൻറെ അനുമതി ഇല്ല എന്ന് ആര് പോലീസിനോട് പറഞ്ഞു.2) ഇനി അയ്യപ്പൻറെ അനുമതി ഉണ്ട് എന്ന് തന്ത്രി പറഞ്ഞാല്‍, ആ കാര്യം ഉയർത്തി അറസ്റ്റ് ചെയ്തൂടെ ? - തന്ത്രി അയ്യപ്പൻറെ പേരില്‍ അനുമതി കൊടുത്തു എന്ന് പോലീസിന് വാദിക്കാമല്ലോ
3) ദേവസ്വം ബോർഡിൻറെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആണ് എന്ന് പോലീസ് തന്നെ പറയുന്നു- പിന്നെ തന്ത്രി കൊടുത്തയക്കില്ല എന്ന് പറയണോ ??4) താന്ത്രിക നടപടികള്‍ പാലിച്ചില്ല എന്ന് പറയാൻ എസ്‌ഐടി തന്ത്രം, മന്ത്രം, പൂജ ഒക്കെ അറിയാമോ ?ഈ നാളുകാർക്ക് തൊഴില്‍ അഭിവൃദ്ധിയും സാമ്ബത്തികനേട്ടവും ഉണ്ടാകും, വിവാഹക്കാര്യത്തില്‍ തീരുമാനം, നാള്‍ഫലം എന്തൊക്കെ കള്ളങ്ങള്‍ ആണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്. തന്ത്രിയെ ബലിയാടാക്കി രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ / രാഷ്ട്രീയ നഷ്ട്ടം നികത്താൻ ആരെങ്കിലും ശ്രമിക്കുകയാണോ? ഹൈക്കോടതി ഇടപെടണം എന്ന് ഒരു അയ്യപ്പ വിശ്വാസി എന്ന നിലയില്‍ പ്രാർത്ഥിക്കുന്നു..
സ്വാമി ശരണംNOTE - ബ്രഹ്മശ്രീ കണ്ഠരര് രാജീവരോട് ബഹുമാനത്തോടെ പല കാര്യങ്ങളിലും വിയോജിക്കുന്നു വ്യക്തിയാണ് ഞാൻ. അദ്ദേഹവും ഞാനും പരസ്യമായി പല അവസരങ്ങളിലും അതിശക്തമായി പരസ്പര വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്
(സാക്ഷാല്‍ ശബരിമല പ്രക്ഷോഭ കാലത്തു പോലും - മുത്തശ്ശി ദേവകി അന്തർജ്ജനം ആദ്യമായി ശബരിമല പ്രക്ഷോഭത്തില്‍ പോലീസ് അറസ്റ്റ് വരിച്ചത് ബ്രഹ്മശ്രീ രാജീവ് അവർകള്‍ക്കു ഇഷ്ടമായില്ല, അതില്‍ അദ്ദേഹം എന്നെ വിമർശിക്കുകയും, എന്റെ പല പ്രക്ഷോഭ പരുപാടികളോട് എതിർപ്പുള്ള ആദരണീയനായ തന്ത്രിയുമാണ്. വിയോജിപ്പിലും അദ്ദേഹത്തിന്റെ വലിയ ഔന്നിത്യത്തിന് മുന്നില്‍ ആദരവോടെ കൈകൂപ്പുന്ന വ്യക്തിയാണ് ഞാൻ)
---------------
Hindusthan Samachar / CHANDHU CHANDRASEKHAR