Enter your Email Address to subscribe to our newsletters

Ernakulam, 10 ജനുവരി (H.S.)
നടി സ്നേഹ ശ്രീകുമാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ കലാമണ്ഡലം സത്യഭാമയെ രൂക്ഷമായി പരിഹസിച്ച് നടി സരിത ബാലകൃഷ്ണൻ.
ആർഎല്‍വി രാമകൃഷ്ണനെ അപമാനിച്ചതിനെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് സ്നേഹ ശ്രീകുമാറിനെ കലാമണ്ഡലം സത്യഭാമ അധിക്ഷേപിച്ചത്. ബോഡി ഷെയിമിംഗ് നടത്തിയും പ്രൊഫഷനെ അടക്കം പരിഹസിച്ചുമായിരുന്നു സത്യഭാമയുടെ വീഡിയോ.
ശിവനെപ്പോലെ കഴുത്തിലല്ല തലച്ചോറിലാണ് ഇവർ വിഷം സൂക്ഷിക്കുന്നതെന്ന് സരിത ബാലകൃഷ്ണൻ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സദാചാര ഭാമയെന്നും സരിത സത്യഭാമയെ പരിഹസിച്ചു. ഇവർ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞിരുന്നെങ്കില്‍ സ്നേഹയ്ക്ക് നാട്ടുകാരുടെ കല്ലേറ് കിട്ടിയേനെ എന്നും സരിത കുറിച്ചു.
സരിത ബാലകൃഷ്ണൻ പങ്കുവെച്ച കുറിപ്പ് വായിക്കാം:
'' പ്രിയപ്പെട്ട സ്നേഹ നീ ആകെ പെട്ടു! സദാചാരഭാമയെ നമ്മള്‍ ഒരു 'ദേശീയ ദുരന്തമായി' പ്രഖ്യാപിക്കരുത്, മറിച്ച് ഒരു 'അപൂർവ്വ ഇനം ബയോ-വെപ്പണ്‍' (Bio-weapon) ആയി സംരക്ഷിക്കണം! കാരണം, ഇത്രയധികം വിഷം ഉള്ളില്‍ വെച്ചിട്ടും സ്വന്തം ശരീരം നീല നിറമാവാത്ത ലോകത്തെ ഏക അത്ഭുതമാണ് ഇവർ. ശിവൻ പോലും വിഷം കഴുത്തിലാ നിർത്തിയത്, ഇവർ അത് തലച്ചോറിലാണ് സൂക്ഷിക്കുന്നത്. അതാണ് ഹൈലൈറ്റ്!എന്റെ പൊന്ന് സ്നേഹേ... നീ ആലോചിച്ച് നോക്കിയേ, സദാചാര ഭാമയുടെ സൗന്ദര്യ സങ്കല്‍പ്പത്തില്‍ നീ 'സൂപ്പർ' ആണെന്ന് പറഞ്ഞിരുന്നെങ്കില്‍ നിന്റെ അവസ്ഥ എന്തായേനെ?
നാട്ടുകാർ നിന്നെ കല്ലെറിഞ്ഞേനെ! കാരണം, സദാചാര ഭാമക്ക് ഇഷ്ടപ്പെടുക എന്ന് വെച്ചാല്‍ നീയൊരു 'സർട്ടിഫൈഡ് ദുരന്തം' ആണെന്നാണ് അർത്ഥം. അതുകൊണ്ട് അവർ നിന്നെ കളിയാക്കിയത് നീ Human Being Quality Test പാസായതിന്റെ സർട്ടിഫിക്കറ്റ് ആണ്.വിരാട് കോലി സെഞ്ച്വറി അടിച്ചാല്‍ നിങ്ങള്‍ക്ക് പിന്നെ ഈ 'പിണ്ഡോദരി' വിളി.. ശരിക്കും കഴിവുള്ളവരെ കാണുമ്ബോള്‍ ചിലർക്ക് തോന്നുന്ന ഒരുതരം അപകർഷതാ ബോധമാണത്.
സദാചാര ഭാമയുടെ കണ്ണില്‍ മോഹിനിയാട്ടം കളിക്കാൻ വേണ്ട യോഗ്യത 'ടാലൻഡ്' അല്ല, 'എക്സ് റേ' എടുത്താല്‍ എല്ല് മാത്രമേ കാണാവൂ എന്നതാണ്. അതുകൊണ്ട് ഈ വിഷയം വിട്ടേക്ക്. കൃഷിയിടത്തില്‍ കീടങ്ങളെ ഓടിക്കാൻ സദാചാര ഭാമയുടെ ഫോട്ടോ വെക്കുന്നതിനെ പറ്റി കാർഷിക സർവ്വകലാശാല ആലോചിക്കുന്നുണ്ട്.
നിനക്ക് കിട്ടിയ ഈ 'നെഗറ്റീവ്' പബ്ലിസിറ്റി വെച്ച് നമുക്കൊരു പാർട്ടി നടത്താം.യഥാർത്ഥത്തില്‍ കേരളത്തിലെ ഏറ്റവും മികച്ച 'സോഷ്യല്‍ മീഡിയ പി.ആർ ഏജൻസി' നടത്തുന്നത് ഈ സദാചാര ഭാമയാണ്. പക്ഷേ ആ ക്രെഡിറ്റ് അവർ എടുക്കാറില്ല കേട്ടോ. നോക്കൂ, ആദ്യം ആർ.എല്‍.വി രാമകൃഷ്ണനെ ഒന്ന് 'കറുപ്പ്' എന്ന് വിളിച്ചു. അതോടെ പുള്ളിക്ക് കിട്ടിയത് ലോകം മുഴുവൻ സ്റ്റേജുകളും ജനപിന്തുണയും! ഇപ്പോള്‍ നിന്നെ (സ്നേഹ ശ്രീകുമാറിനെ )'പിണ്ഡോദരി' എന്ന് വിളിച്ചു. അതോടെ നിനക്ക് കിട്ടുന്ന റീച്ചും സപ്പോർട്ടും നോക്കിയേ! സ്വന്തം ഇമേജ് കത്തിച്ചു കളഞ്ഞും മറ്റുള്ളവരെ സ്റ്റാർ ആക്കുന്ന ആ ത്യാഗമനോഭാവം...
അതിനെയാണ് നമ്മള്‍ 'സംസ്കാരം' എന്ന് വിളിക്കേണ്ടത്. മറ്റുള്ളവർക്ക് നന്മ വരാൻ വേണ്ടി സ്വയം വിഷം കുടിക്കുന്ന പരമശിവനൊക്കെ കഴിഞ്ഞാല്‍ പിന്നെ സദാചാര ഭാമ ഉള്ളൂ.അവരുടെ അടുത്ത് നിന്ന് ഒന്ന് ചീത്ത കേള്‍ക്കാൻ വേണ്ടി ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ് ഇനി വരാൻ പോകുന്നത്. , എന്നെയൊന്ന് ബോഡി ഷെയിമിങ് നടത്താമോ, എന്റെ ഇൻസ്റ്റാഗ്രാം റീച്ച് കുറവാണ് എന്ന് ചോദിച്ച് ഇൻഫ്ലുവൻസേഴ്സ് സദാചാര ഭാമയുടെ വീടിനു മുന്നില്‍ ടെന്റ് അടിക്കുന്ന കാലം വിദൂരമല്ല! അതുകൊണ്ട് സ്നേഹേ... നീ ആ 'പിണ്ഡോദരി' പട്ടം ഒരു ഗ്രാമി അവാർഡ് പോലെ നെഞ്ചോട് ചേർക്കുക. കാരണം, സദാചാര ഭാമ വെറുക്കുന്നവരാണ് ചരിത്രത്തില്‍ വിജയിച്ചിട്ടുള്ളത്. യഥാർത്ഥത്തില്‍ 'പിണ്ഡോദരി' എന്നത് ഒരു ഈജിപ്ഷ്യൻ വാക്കാണെന്ന് എത്ര പേർക്കറിയാം
---------------
Hindusthan Samachar / CHANDHU CHANDRASEKHAR