Enter your Email Address to subscribe to our newsletters

Odisha, 10 ജനുവരി (H.S.)
ഒഡീഷയില്‍ സ്വകാര്യ ചെറുവിമാനം അപകടത്തില്‍ പെട്ടു. സ്വകാര്യ ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൈലറ്റടക്കം ആറുപേര്‍ക്ക് പരിക്ക്. ശനിയാഴ്ചയാണ് സംഭവം. വിമാനം റൂര്‍ക്കേലക്കടുത്താണ് അപകടത്തില്‍ പെട്ടതെന്ന് വാണിജ്യ, ഗതാഗത മന്ത്രി ബി.ബി. ജേന അറിയിച്ചു. ഒമ്പതുപേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്. രണ്ട് ക്രൂ അംഗങ്ങളും നാല് യാത്രക്കാരുമായി റൂര്‍ക്കേലയില്‍നിന്ന് ഭുവനേശ്വറിലേക്ക് പോവുകയായിരുന്നു വിമാനം. പരിക്കേറ്റ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
വലിയ അപകടത്തില്‍ നിന്ന് എല്ലാവരും തലനാരിഴക്ക് രക്ഷപ്പെട്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റൂര്‍ക്കേലയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയെത്തിയപ്പോഴാണ് വിമാനം അപകടത്തില്‍ പെട്ടത്. ഇന്ത്യ വണ്‍ എയര്‍ലൈന്‍സ് ആണ് അപകടത്തില്‍പെട്ടത്. രക്ഷാസംഘം ഉടന്‍ സ്ഥലത്തെത്തി പരിക്കേറ്റവശര ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. റൂര്‍ക്കേലയില്‍ നിന്ന് ഭുവനേശ്വറിലേക്ക് പതിവായി സര്‍വീസ് നടത്തുന്ന വിമാനമാണിതെന്ന് അധികൃതര്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S