Enter your Email Address to subscribe to our newsletters

Pathanamthitta, 11 ജനുവരി (H.S.)
ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാൻ്റില്‍. പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് രാഹുലിനെ റിമാൻ്റ് ചെയ്തത്.
രാഹുലിനെ ഉടൻ മാവേലിക്കര സ്‍പെഷല്‍ സബ് ജയിലിലേക്ക് മാറ്റും. ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.ഇന്നലെ രാത്രി പാലക്കാട് നിന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
പത്തനംതിട്ട സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന യുവതിയെ ഫേസ്ബുക്കിലൂടെയാണ് രാഹുല്‍ പരിചയപ്പെട്ടത്. പിന്നീട് പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഗർഭഛിദ്രത്തിന് നിർബന്ധിച്ചു. ബന്ധം ഉപേക്ഷിച്ച് പോകാതിരിക്കണമെങ്കില്‍ നമ്മുക്കൊരു കുഞ്ഞ് വേണമെന്ന് രാഹുല്‍ നിർബന്ധിക്കുകയായിരുന്നുവെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്.
ഒരു കുഞ്ഞുണ്ടായാല്‍ വീട്ടില്‍ വിവാഹം വളരെ വേഗം സമ്മതിക്കുമെന്നും രാഹുല്‍ ഉറപ്പ് പറഞ്ഞതായും യുവതി പറയുന്നു. നേരില്‍ കാണാൻ രാഹുല്‍ ആവശ്യപ്പെട്ടു. റസ്റ്റോറൻ്റില്‍ വെച്ച് കാണാമെന്ന് പറഞ്ഞെങ്കിലും പൊതുപ്രവർത്തകനായതിനാല്‍ പൊതുഇടത്ത് കാണുന്നത് ശരിയാവില്ലെന്ന് അറിയിച്ചു. തുടർന്ന് ഒരു ഹോട്ടലില്‍ മുറി ബുക്ക് ചെയ്ത് അവിടേക്ക് വരാൻ ആവശ്യപ്പെട്ടു. വന്ന് കയറിപ്പോള്‍ ഒരു വാക്ക് സംസാരിക്കും മുൻപ് തന്നെ ക്രൂരമായ ലൈംഗിക്രമണമാണ് നടത്തിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
ലൈംഗിക ബന്ധത്തിനിടെ മുഖത്ത് അടിക്കുകയും തുപ്പുകയും ദേഹത്ത് പലയിടത്തും മുറിവുണ്ടാകുകയും ചെയ്തുവെന്നും യുവതി ആരോപിച്ചു. സാമ്ബത്തിക നേട്ടങ്ങള്‍ക്കും രാഹുല്‍ ശ്രമിച്ചു. രാഹുലിന് വിലകൂടിയ വാച്ചുകളും വസ്ത്രങ്ങളും ചെരുപ്പുകളും സൗന്ദര്യ വർദ്ധക വസ്തുക്കളും വാങ്ങി നല്‍കി.
ചെരിപ്പ് വാങ്ങാൻ മാത്രം പതിനായിരം രൂപ യുപിഐ വഴി രാഹുലിന് അയച്ചുകൊടുത്തതിൻ്റെ തെളിവടക്കം യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. യുകെയിലേക്ക് രണ്ട് തവണ പോകാൻ തന്നോട് പണം ചോദിച്ചു. സ്വന്തമായൊരു ഫ്ലാറ്റ് എടുത്ത് നല്‍കണമെന്ന ആവശ്യവും രാഹുലും യുവതിക്ക് മുന്നില്‍ വെച്ചിരുന്നത്ര.
അതേസമയം മൂന്നാമതും പരാതി ഉയർന്ന സാഹചര്യത്തില്‍ രാഹുലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. എത്രയും പെട്ടെന്ന് രാഹുലിൻ്റെ രാജി കോണ്‍ഗ്രസ് ചോദിച്ചുവാങ്ങണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.
എന്നാല്‍ രഹുലിനെ കോണ്‍ഗ്രസ് പുറത്താക്കിയതാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇതിനോട് പ്രതികരിച്ചത്. കോണ്‍ഗ്രസ് എടുത്ത പോലെ നടപടി ആരും എടുത്തില്ലെന്നും ചെയ്യാനുള്ളതെല്ലാം പാർട്ടി ചെയ്തുകഴിഞ്ഞെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR