സമ്പത്തെല്ലാം കുത്തനെ ഇടിയുന്നു, ലോക സമ്പന്നരുടെ പട്ടികയില്‍ നിന്ന് പുറത്തായി അംബാനി
Mumbai, 15 ജനുവരി (H.S.) സമ്പത്തില്‍ ഇടിവ് നേരിട്ടതോടെ 100 ബില്യണ്‍ യുഎസ് ഡോളര്‍ (9,00,00,00,000,000 രൂപ) ക്ലബ്ബില്‍ നിന്ന് പുറത്തായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ബ്ലൂംബര്‍ഗാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന
Mukesh Ambani


Mumbai, 15 ജനുവരി (H.S.)

സമ്പത്തില്‍ ഇടിവ് നേരിട്ടതോടെ 100 ബില്യണ്‍ യുഎസ് ഡോളര്‍ (9,00,00,00,000,000 രൂപ) ക്ലബ്ബില്‍ നിന്ന് പുറത്തായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി.

ബ്ലൂംബര്‍ഗാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ആസ്തി നിലവില്‍ 99.6 ബില്യണ്‍ യുഎസ് ഡോളറാണ്.ഈ സാമ്പത്തിക വര്‍ഷം, അംബാനിയുടെ സമ്പത്തില്‍ 8.12 ബില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 7.32 ലക്ഷം കോടി രൂപ) ഇടിവ് ഉണ്ടായി.

പ്രധാനമായും റിലയന്‍സ് ഓഹരികളിലെ സമീപകാല ഇടിവാണ് ഇതിന് കാരണം. ചൊവ്വാഴ്ച, കമ്പനിയുടെ ഓഹരികള്‍ 1 ശതമാനത്തിലധികം ഇടിഞ്ഞു. ഇത് അംബാനിയുടെ ആസ്തിയില്‍ 2.07 ബില്യണ്‍ യുഎസ് ഡോളര്‍ ഇടിവിന് കാരണമായി.

ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയില്‍ അദ്ദേഹം നിലവില്‍ 18-ാം സ്ഥാനത്താണ്. മെറ്റ സ്ഥാകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന് പിന്നില്‍, ഈ വര്‍ഷത്തെ ആസ്തിയുടെ കാര്യത്തില്‍ രണ്ടാമത്തെ വലിയ നഷ്ടക്കാരനാണ് അംബാനി.

സക്കര്‍ബര്‍ഗിന് ഈ വര്‍ഷം 9.84 ബില്യണ്‍ യുഎസ് ഡോളര്‍ ഇടിവ് സംഭവിച്ചു. ഇത് അദ്ദേഹത്തിന്റെ സമ്പത്ത് 223 ബില്യണ്‍ യുഎസ് ഡോളറിലെത്താന്‍ കാരണമായി. ആഗോളതലത്തില്‍ ആറാം സ്ഥാനത്താണ് സക്കര്‍ബര്‍ഗ്.

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സ്‌പേസ് എക്‌സ് സ്ഥാപകന്‍ എലോണ്‍ മസ്‌കാണ്. അദ്ദേഹത്തിന്റെ ആസ്തി 640 ബില്യണ്‍ യുഎസ് ഡോളറാണ്, ഈ വര്‍ഷം 20.9 ബില്യണ്‍ യുഎസ് ഡോളറിന്റെ വര്‍ധനവാണ് ആസ്തിയില്‍ അദ്ദേഹത്തിന് ഉണ്ടായിരിക്കുന്നത്. ലാറി പേജാണ് രണ്ടാം സ്ഥാനത്ത്, 287 ബില്യണ്‍ യുഎസ് ഡോളര്‍.

സെര്‍ജി ബ്രിന്‍ (267 ബില്യണ്‍ യുഎസ് ഡോളര്‍), ജെഫ് ബെസോസ് (264 ബില്യണ്‍ യുഎസ് ഡോളര്‍), ലാറി എലിസണ്‍ (255 ബില്യണ്‍ യുഎസ് ഡോളര്‍) മാര്‍ക്ക് സക്കര്‍ബര്‍ഗ് (223 ബില്യണ്‍ യുഎസ് ഡോളര്‍), ബര്‍ണാര്‍ഡ് അര്‍നോള്‍ട്ട് (207 ബില്യണ്‍ യുഎസ് ഡോളര്‍), സ്റ്റീവ് ബാല്‍മര്‍ (164 ബില്യണ്‍ യുഎസ് ഡോളര്‍), ജെന്‍സന്‍ ഹുവാങ് (154 ബില്യണ്‍ യുഎസ് ഡോളര്‍), വാറന്‍ ബഫെറ്റ് (149 ബില്യണ്‍ യുഎസ് ഡോളര്‍) എന്നിങ്ങനെയാണ് ലോകത്തിലെ ഏറ്റവും വലിയ 10 സമ്പന്നരുടെ പട്ടിക.

ഇന്ത്യക്കാരനും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനി 81 ബില്യണ്‍ യുഎസ് ഡോളര്‍ ആസ്തിയുമായി ആഗോളതലത്തില്‍ 21-ാം സ്ഥാനത്താണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News