Enter your Email Address to subscribe to our newsletters

Thiruvanathapuram, 21 ജനുവരി (H.S.)
തിരുവനന്തപുരം: ക്രിക്കറ്റ് ആവേശത്തിലേക്ക് വീണ്ടും ഉണരുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ജനുവരി 31-ന് നടക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയ്ക്ക് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വിശിഷ്ടാതിഥിയായി പ്രശസ്ത ചലച്ചിത്ര താരം പൃഥ്വിരാജ് സുകുമാരന്‍ ആദ്യ ടിക്കറ്റ് സി.എ. സനില്‍ കുമാര്‍ എം.ബിക്ക് കൈമാറി ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ക്രിക്കറ്റ് പ്രേമികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റേഡിയത്തിലിരുന്ന് കളി കാണാന്‍ സുവര്‍ണ്ണാവസരമാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കായ 250 രൂപയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് മത്സരം കാണാം. കൂടാതെ അപ്പര്‍ ടയര്‍ സീറ്റുകള്‍ക്ക് 500 രൂപയും ലോവര്‍ ടയര്‍ സീറ്റുകള്‍ക്ക് 1200 രൂപയുമാണ് നിശ്ചിയച്ചിരിക്കുന്ന നിരക്കുകള്‍. ആരാധകര്‍ക്ക് Ticketgenie മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്നതാണ്.
---------------
Hindusthan Samachar / Sreejith S