Enter your Email Address to subscribe to our newsletters

Bengaluru, 21 ജനുവരി (H.S.)
കര്‍ണാടകയിലും സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചതോടെ പ്രതിസന്ധി രൂക്ഷമായി. നിയമസഭ സമ്മേളനത്തിനായി സര്‍ക്കാര്‍ തയ്യാറാക്കി നല്‍കിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെലോട്ട് ഉടക്കിട്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരായ രൂക്ഷവിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് ഗവര്‍ണറുടെ അതൃപ്തിക്ക് കാരണം. ഈ ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചെങ്കിലും വഴങ്ങാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേന്ദ്ര വിരുദ്ധ പരാമര്‍ശങ്ങള്‍ തിരുത്താതെ സമ്മേളനത്തെ അഭിസംബോധന ചെയ്യില്ലെന്ന ഉറച്ച നിലപാടിലാണ് ഗവര്‍ണര്‍. ഈ സാഹചര്യത്തില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കും എന്നത് കണ്ടറിയണം.
കേരളത്തിലും നയപ്രസംഗ പോര്
ഇന്നലെ നിയമസഭയില്‍ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള നയ പ്രഖ്യാപന പ്രസം?ഗത്തില്‍ കേരളത്തിലും ഗവര്‍ണര്‍ - മുഖ്യമന്ത്രി പോര് ശക്തമായിരുന്നു. നയ പ്രഖ്യാപന പ്രസം?ഗത്തില്‍ ?ഗവര്‍ണര്‍ മാറ്റം വരുത്തുകയും വായിക്കാതെ വിടുകയും ചെയ്തതും, ഈ ഭാഗങ്ങള്‍ കൂട്ടി ചേര്‍ത്ത് പിന്നീട് മുഖ്യമന്ത്രി വായിച്ചതും അസാധാരണ സംഭവമായി മാറി. നയപ്രസംഗത്തില്‍ ഗവര്‍ണര്‍ വായിക്കാതെ വിട്ട ഭാ?ഗമെല്ലാം മുഖ്യമന്ത്രി നിയമസഭയില്‍ വായിച്ചു. ?ഗവര്‍ണര്‍ കേന്ദ്ര വിമര്‍ശനം വായിക്കാതെ വിട്ടതോടെ എതിര്‍പ്പുമായി പിണറായി രംഗത്തെത്തുകയായിരുന്നു. സ്പീക്കറും ?ഗവര്‍ണറുടെ നീക്കത്തില്‍ പ്രതികരിച്ചു. ഗവര്‍ണര്‍ വായിക്കാതെ വിട്ട ഭാഗങ്ങളും അം?ഗീകരിക്കണമെന്നും, സര്‍ക്കാര്‍ അംഗീകരിച്ച പ്രസംഗം മുഴുവന്‍ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗത്ത് കേന്ദ്രം കേരളത്തെ ഞെരിക്കുന്നു എന്ന ഭാ?ഗമാണ് ?ഗവര്‍ണര്‍ വായിക്കാതെ വിട്ടത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. കേരളം വികസന പാതയില്‍ കുതിക്കുന്നെന്നും പത്ത് വര്‍ഷം ഉണ്ടായത് മികച്ച നേട്ടമാണ്, വികേന്ദ്രീകരണത്തില്‍ സംസ്ഥാനം ദേശീയ തലത്തില്‍ മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്ത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും വരുത്തിയിട്ടുള്ളത് അംഗങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നു എന്ന രീതിയിലാണ് മുഖ്യമന്ത്രി ?ഗവര്‍ണര്‍ വിട്ട ഭാ?ഗം വായിച്ചത്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 12, 15, 16 എന്നിവയില്‍ ഗവര്‍ണറുടെ പ്രസംഗത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഭരണഘടനയുടെ അന്തഃസത്തയ്ക്കും സഭയുടെ കീഴ്വഴക്കങ്ങള്‍ക്കും അനുസൃതമായി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണ് നിലനില്‍ക്കുന്നത്. ഗവണ്‍മെന്റിന്റെ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ സഭയില്‍ നടത്തുന്നത് എന്നതിനാല്‍ മന്ത്രിസഭ അംഗീകരിച്ച 12, 15, 16 ഖണ്ഡികകള്‍ അതേപടി നിലനില്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
---------------
Hindusthan Samachar / Sreejith S